---
title: "'ഫോട്ടോ എടുത്തപ്പോൾ സിന്ധുവിന് എന്നെക്കാൾ പൊക്കം!'; 32 വർഷം പഴക്കമുള്ള ആ രഹസ്യം പങ്കുവെച്ച് കൃഷ്ണകുമാർ"
english_title: "Krishnakumar shares that 32-year-old secret"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348578/krishnakumar-shares-that-32-year-old-secret"
published_at: "2026-03-19T12:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bba6173f0da_Krishnakumar_shares_that_32-year-old_secret.jpg"
keywords: []
---

# 'ഫോട്ടോ എടുത്തപ്പോൾ സിന്ധുവിന് എന്നെക്കാൾ പൊക്കം!'; 32 വർഷം പഴക്കമുള്ള ആ രഹസ്യം പങ്കുവെച്ച് കൃഷ്ണകുമാർ

> **Lead Summary:** നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. നിലവിൽ അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും സജീവമായ രാഷ്ട്രീയ-പൊതുപ്രവർത്തനങ്ങളുമായി തിരക്കിലാണ് കൃഷ്ണകുമാർ. മക്കൾ അഭിനയത്തിലും വ്ലോഗിംഗിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചപ്പോൾ, ഭാര്യ സിന്ധു കൃഷ്ണയും സ്വന്തം യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്.

## Article Content

നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. നിലവിൽ അഭിനയരംഗത്ത് അത്ര സജീവമല്ലെങ്കിലും സജീവമായ രാഷ്ട്രീയ-പൊതുപ്രവർത്തനങ്ങളുമായി തിരക്കിലാണ് കൃഷ്ണകുമാർ. മക്കൾ അഭിനയത്തിലും വ്ലോഗിംഗിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചപ്പോൾ, ഭാര്യ സിന്ധു കൃഷ്ണയും സ്വന്തം യൂട്യൂബ് ചാനലിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ്.

ഇപ്പോഴിതാ സിന്ധുവിനൊപ്പമുള്ള പഴയൊരു മനോഹരമായ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് താരം. തങ്ങളുടെ പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. കുടുംബവിശേഷങ്ങൾ നിരന്തരം പങ്കുവെക്കാറുള്ള കൃഷ്ണകുമാറിന്റെ ഈ പുതിയ പോസ്റ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

''1994- ൽ കല്യാണം കഴിഞ്ഞ വർഷം, എസ്‍ബിടിയിൽ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി എടുത്ത ഒരു ഫോട്ടോ ആണിത്. ഇടയ്ക്കിടെ ചില സുഹൃത്തുക്കൾ ഈ ഫോട്ടോ അയച്ചിട്ട് പറയും ഈ ഫോട്ടോ ഞങ്ങൾക്കിഷ്ടമാണ് എന്ന്... ഈ ഫോട്ടോ എടുത്തപ്പോൾ നടന്ന ഒരു ചെറിയ വിഷയം ഞാനും സിന്ധുവും ഓർക്കും ചിരിക്കും...

പട്ടം പ്ലാമൂട് ഉള്ള ഒരു സ്റ്റുഡിയോയിൽ ആണ് എടുത്തത്. അവിടെ ഉണ്ടായിരുന്ന ഒരു കുഷ്യൻ ഉള്ള ഒരു ബെഞ്ച്. അതിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഫോട്ടോ എടുക്കുന്നതിനു മുൻപ് ഫോട്ടോഗ്രാഫർ എങ്ങോട്ടോ പോയി ഒരു വലിയ ലെഡ്ജർ പോലത്തെ ഒരു ബുക്ക്‌ കൊണ്ടുവന്നിട്ടു പറഞ്ഞു സിന്ധു ഒന്നു എണീറ്റെ.. എണീറ്റപ്പോൾ ബെഞ്ചിൽ അത് വെച്ചു, എന്നിട്ട് അതിനു മുകളിൽ ഇരിക്കാൻ പറഞ്ഞു. സിന്ധു ചോദിച്ചു അതെന്തിനാ..? അയാൾ പറഞ്ഞു പൊക്കം ഒന്നു അഡ്ജസ്റ്റ് ചെയ്യാനാ.. എന്നാലേ മാച്ച് ആകൂ..ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഫോട്ടോ വാങ്ങാൻ പോയി. നോക്കിയപ്പോൾ സിന്ധുവിന് എന്നെക്കാൾ ഉയരം.. അപ്പോഴും ഞങ്ങൾ അന്യോന്യം നോക്കി.. ചിരിച്ചു. ഉയരം കൂടിയതിനാൽ സിന്ധു വളരെ ഹാപ്പി. ഞാനും ഫോട്ടോഗ്രഫറും ഹാപ്പി.. ഇന്നും വാട്സാപ്പിൽ ഒരു സുഹൃത്ത്‌ ഈ ഫോട്ടോ ഷെയർ ചെയ്തു..കണ്ടപ്പോൾ ഒരു സുഖം തോന്നി.. പഴയതാണ്. കളർ അല്ല.. പക്ഷെ എന്തോ ഒരിഷ്ടം.. ആ സുഖവും സന്തോഷവും നിങ്ങളുമായി ഷെയർ ചെയ്യുന്നു..'', കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/348578/krishnakumar-shares-that-32-year-old-secret)