---
title: "തിരക്കുകൾക്കിടയിൽ അമ്മയും മകനും; പൃഥ്വിരാജിനെ കാണാൻ കൊയിലാണ്ടിയിലെത്തി മല്ലിക സുകുമാരൻ"
english_title: "Mallika Sukumaran arrives in Koyilandy to meet Prithviraj"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348446/mallika-sukumaran-arrives-in-koyilandy-to-meet-prithviraj"
published_at: "2026-03-18T16:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba865a86061_21.jpg"
keywords: []
---

# തിരക്കുകൾക്കിടയിൽ അമ്മയും മകനും; പൃഥ്വിരാജിനെ കാണാൻ കൊയിലാണ്ടിയിലെത്തി മല്ലിക സുകുമാരൻ

> **Lead Summary:** **[ **തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയിലും അമ്മയും മകനും വീണ്ടും ഒത്തുചേർന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഏറെ നാളുകൾക്ക് ശേഷം മകൻ പൃഥ്വിരാജിനെ കാണാനായതിന്റെ സന്തോഷം മല്ലിക സുകുമാരൻ തന്നെയാണ് പങ്കുവെച്ചത്.

## Article Content

**[ **തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയിലും അമ്മയും മകനും വീണ്ടും ഒത്തുചേർന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഏറെ നാളുകൾക്ക് ശേഷം മകൻ പൃഥ്വിരാജിനെ കാണാനായതിന്റെ സന്തോഷം മല്ലിക സുകുമാരൻ തന്നെയാണ് പങ്കുവെച്ചത്.

കോഴിക്കോട്ടുവെച്ചായിരുന്നു ഈ സ്നേഹസംഗമം. വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് കോഴിക്കോട്ടെത്തിയപ്പോൾ, മറ്റൊരു ചിത്രത്തിന്റെ ഭാഗമാവാൻ കൊയിലാണ്ടിയിൽ എത്തിയതായിരുന്നു മല്ലിക സുകുമാരൻ.

പ്രശാന്ത് ചില്ല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ചെയ്യാൻ എത്തിയ മല്ലികയ്ക്ക്, പൃഥ്വിരാജിനൊപ്പം രണ്ടുദിവസം ചിലവഴിക്കാൻ സാധിച്ചു എന്നത് ഇരട്ടി മധുരമായി. ആമിർ അലി എന്ന പൃഥ്വിരാജിന്റെ സിനിമാ കഥാപാത്രത്തോടൊപ്പമുള്ള ചിത്രങ്ങളും മല്ലിക തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

> "തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനെ കാണാൻ ഒരവസരം, രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം" എന്നായിരുന്നു താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. 'പോക്കിരിരാജ'യ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിക്കുന്ന 'ഖലീഫ' സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ജിനു എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രം 2026 ഓണം റിലീസായാണ് തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്.

ലണ്ടൻ, ദുബായ്, നേപ്പാൾ തുടങ്ങിയ വിദേശ ലൊക്കേഷനുകൾക്ക് ശേഷം ഇന്ത്യയിലെ ചിത്രീകരണത്തിനിടയിലാണ് അമ്മയും മകനും കണ്ടുമുട്ടിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348446/mallika-sukumaran-arrives-in-koyilandy-to-meet-prithviraj)