---
title: "സൂര്യ 47-ൽ പെപ്പെ വില്ലനാകുമോ? 'വിശ്വനാഥ് ആൻഡ് സൺസ്' സെറ്റിലെ ചിത്രം പങ്കുവെച്ച് താരം; ചർച്ചയായി ഇൻസ്റ്റഗ്രാം പോസ്റ്റ്"
english_title: "The actor shared a picture from the sets of 'Vishwanath and Sons'; the Instagram post became a topic of discussion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348615/the-actor-shared-a-picture-from-the-sets-of-vishwanath-and-sons-the-instagram-post-became-a-topic-of-discussion"
published_at: "2026-03-19T15:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbc51100a27_the_Instagram_post_became_a_topic_of_discussion.jpg"
keywords: []
---

# സൂര്യ 47-ൽ പെപ്പെ വില്ലനാകുമോ? 'വിശ്വനാഥ് ആൻഡ് സൺസ്' സെറ്റിലെ ചിത്രം പങ്കുവെച്ച് താരം; ചർച്ചയായി ഇൻസ്റ്റഗ്രാം പോസ്റ്റ്

> **Lead Summary:** തമിഴ് സൂപ്പർ സ്റ്റാർ സൂര്യയും മലയാളത്തിന്റെ പ്രിയതാരം ആന്റണി വർഗീസ് പെപ്പെയും ഒന്നിച്ചുള്ള ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസി’ന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആന്റണി വർഗീസ് തന്നെയാണ് ഈ സന്തോഷവാർത്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഈ അപൂർവ്വ ചിത്രം പുറത്തുവിടാൻ താൻ 276 ദിവസമാണ് കാത്തിരുന്നതെന്ന് താരം കുറിച്ചു.

## Article Content

തമിഴ് സൂപ്പർ സ്റ്റാർ സൂര്യയും മലയാളത്തിന്റെ പ്രിയതാരം ആന്റണി വർഗീസ് പെപ്പെയും ഒന്നിച്ചുള്ള ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസി’ന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആന്റണി വർഗീസ് തന്നെയാണ് ഈ സന്തോഷവാർത്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഈ അപൂർവ്വ ചിത്രം പുറത്തുവിടാൻ താൻ 276 ദിവസമാണ് കാത്തിരുന്നതെന്ന് താരം കുറിച്ചു.

'മറ്റൊരു ഫാൻ ബോയ് നിമിഷം കാമറയിൽ പകർത്തി. ഈ ചിത്രം പങ്കുവക്കാൻ 276 ദിവസമാണ് കാത്തിരുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അവിടെ വെച്ച്, കഠിനമായ ഒരു സംഘട്ടന രംഗം അദ്ദേഹം മികച്ചതാക്കി മാറ്റുന്നത് ഞാൻ കണ്ടു. അദ്ദേഹവുമായി സംസാരിക്കാനും ഒരു ഫ്രെയിമിൽ ഒരുമിച്ചെത്താനും കഴിഞ്ഞതിൽ വലിയ സന്തോഷം. സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര ആശംസിക്കുന്നു' ചിത്രം പങ്കുവെച്ചുകൊണ്ട് ആന്റണി പെപ്പെ കുറിച്ചു.

ചിത്രത്തിനുതാഴെ വലിയ പ്രതികരണങ്ങളാണ് എത്തുന്നത്. സൂര്യയുടെ വരാനിരിക്കുന്ന ചിത്രമായ സൂര്യ 47ൽ പെപ്പെ ആണോ വില്ലനായെത്തുന്നത് എന്ന ചോദ്യമാണ് അധികം പേരും ചോദിക്കുന്നത്. ഇരുവരെയും ഒന്നിച്ച് ഒരു സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും എത്രയും പെട്ടെന്ന് അത് ഉണ്ടാകട്ടെയെന്നും മറ്റു ചിലർ കുറിച്ചു.

വിശ്വനാഥ് ആൻഡ് സൺസിന്റെ ആദ്യ ടീസർ ഈ അടുത്താണ് നിർമാതാക്കൾ പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത് ലക്ഷകണക്കിന് ആളുകളാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ടീസർ. സൂര്യക്കൊപ്പം മമിത ബൈജുവാണ് നായികയായി എത്തുന്നത്.

[https://www.instagram.com/antony_varghese_pepe/?utm_source=ig_embed&ig_rid=96651cc9-4c87-4b73-be3a-72342ed43b45](https://www.instagram.com/antony_varghese_pepe/?utm_source=ig_embed&ig_rid=96651cc9-4c87-4b73-be3a-72342ed43b45)

### Related Links & Sources
- [Original Story Source](https://moviemax.in/news/348615/the-actor-shared-a-picture-from-the-sets-of-vishwanath-and-sons-the-instagram-post-became-a-topic-of-discussion)