#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ
Apr 22, 2024 01:42 PM | By Athira V

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് സൂര്യ. ആരാധകരോട് സംവദിക്കാനും സൂര്യ ശ്രമിക്കാറുണ്ട്. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിന് സൂര്യ പങ്കെടുത്തു. സര്‍പ്രൈസായി എത്തിയ സൂര്യ ഹരിയുടെ വിവാഹത്തിന് താലിമാല എടുത്തുനല്‍കുകയും ചെയ്‍തതിന്റെ വിവിധ ഫോട്ടോകള്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനാകുന്ന കങ്കുവ ഒരു ദൃശ്യ വിസ്‍മയമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സംവിധാനം സിരുത്തൈ ശിവയാണ്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിരിക്കും.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നതും ആരാധകരെ വലിയ ആവേശത്തിലാക്കിയിരുന്നു.

ദിഷാ പഠാണിയാണ് നായികയായി എത്തുക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

ഐമാക്സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്.

ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

#suriya #visited #fan #wedding #function

Next TV

Related Stories
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 12:44 PM

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു...

Read More >>
സിനിമാ ചിത്രീകരണത്തിനിടെ അപകടം; പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് ദാരുണാന്ത്യം

Jul 14, 2025 10:55 AM

സിനിമാ ചിത്രീകരണത്തിനിടെ അപകടം; പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് ദാരുണാന്ത്യം

സിനിമാ ചിത്രീകരണത്തിനിടെ തമിഴിലെ പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന്...

Read More >>
പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 08:27 AM

പ്രശസ്ത നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall