---
title: "മണിരത്‌നത്തിനും വെട്രിമാരനുമൊപ്പം ലിജോയും; അല്ലു അര്‍ജുന്റെ തിയേറ്ററില്‍ മലയാളത്തിന്റെ തിളക്കം"
english_title: "The brilliance of Malayalam in Allu Arjun's theater"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347493/the-brilliance-of-malayalam-in-allu-arjuns-theater"
published_at: "2026-03-13T15:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3e7ef477f2_The_brilliance_of_Malayalam_in_Allu_Arjuns_theater.jpg"
keywords: []
---

# മണിരത്‌നത്തിനും വെട്രിമാരനുമൊപ്പം ലിജോയും; അല്ലു അര്‍ജുന്റെ തിയേറ്ററില്‍ മലയാളത്തിന്റെ തിളക്കം

> **Lead Summary:** തെലുങ്ക് സിനിമയുടെ യൂത്ത് ഐക്കൺ അല്ലു അർജുൻ സിനിമാ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ബിസിനസ് മേഖലയിലും തന്റെ സാമ്രാജ്യം വിപുലീകരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംരംഭമായ 'അല്ലു സിനിമാസ്' എന്ന അത്യാധുനിക തിയേറ്റർ കോംപ്ലക്സ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്ക്രീനുകളിൽ ഒന്ന് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഈ തിയേറ്ററിന്റെ പ്രധാന ആകർഷണം. തിയേറ്റർ ഉദ്ഘാടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുമ്പോൾ, അവിടുത്തെ ചുവരുകളിൽ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ പതിപ്പിച്ചത് സിനിമാ പ്രേമികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. തന്റെ കരിയറിലെ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കുള്ള ആദരമായാണ് ആരാധകർ ഇതിനെ കാണുന്നത്.

## Article Content

തെലുങ്ക് സിനിമയുടെ യൂത്ത് ഐക്കൺ അല്ലു അർജുൻ സിനിമാ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ബിസിനസ് മേഖലയിലും തന്റെ സാമ്രാജ്യം വിപുലീകരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംരംഭമായ 'അല്ലു സിനിമാസ്' എന്ന അത്യാധുനിക തിയേറ്റർ കോംപ്ലക്സ് കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്ക്രീനുകളിൽ ഒന്ന് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഈ തിയേറ്ററിന്റെ പ്രധാന ആകർഷണം. തിയേറ്റർ ഉദ്ഘാടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുമ്പോൾ, അവിടുത്തെ ചുവരുകളിൽ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ പതിപ്പിച്ചത് സിനിമാ പ്രേമികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. തന്റെ കരിയറിലെ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കുള്ള ആദരമായാണ് ആരാധകർ ഇതിനെ കാണുന്നത്.

ലോകപ്രശസ്തരായ ഹോളിവുഡ് സംവിധായകര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി സംവിധായകരുടെ പ്രതിനിധിയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിരത്‌നം, രാജ്കുമാര്‍ ഹിരാനി, വെട്രിമാരന്‍, പ്രശാന്ത് നീല്‍, ഋഷബ് ഷെട്ടി തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് അല്ലു സിനിമാസ് ക്രീയേറ്റീവ് സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനോടൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്് ഷങ്കറിനെ ഒഴിവാക്കി അറ്റ്ലീയെ ഉള്‍പ്പെടുത്തിയതും കന്നഡയിലേ ഉപേന്ദ്രയെ ഒഴിവാക്കി ഋഷഭ് ഷെട്ടിയെ ഉള്‍പ്പെടുത്തിയതൊക്കെയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗീതാ ആര്‍ട്സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന് പിന്നാലെയാണ് അല്ലു സിനിമാസ് എത്തുന്നത്.'അല്ലു' എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം സംരംഭങ്ങളെന്ന് ഉദ്ഘാടന വേളയില്‍ അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/347493/the-brilliance-of-malayalam-in-allu-arjuns-theater)