---
title: "ഷംന കാസിം വീണ്ടും അമ്മയായി; കുടുംബത്തിലേക്ക് പുതിയ അതിഥിയായി പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് ഷാനിദ്"
english_title: "A baby girl is a new guest in the family; Shanid shares his joy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347680/a-baby-girl-is-a-new-guest-in-the-family-shanid-shares-his-joy"
published_at: "2026-03-14T14:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52a4f17fba_Shanid_shares_his_joy.jpg"
keywords: []
---

# ഷംന കാസിം വീണ്ടും അമ്മയായി; കുടുംബത്തിലേക്ക് പുതിയ അതിഥിയായി പെൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് ഷാനിദ്

> **Lead Summary:** മലയാളികളുടെ പ്രിയതാരം ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും രണ്ടാമത്തെ കണ്മണി ജനിച്ചു. തങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന വിവരം ഷാനിദ് സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു കുഞ്ഞിന്റെ ജനനം. തങ്ങൾക്കും മകൻ ഹംദാനും അല്ലാഹു നൽകിയ വിലപ്പെട്ട സമ്മാനമാണ് ഈ മാലാഖക്കുട്ടിയെന്നും പ്രാർത്ഥിച്ചവർക്കും ചികിത്സ നൽകിയ ഡോക്ടർമാർക്കും നന്ദി പറയുന്നതായും ഷാനിദ് കുറിച്ചു.

## Article Content

മലയാളികളുടെ പ്രിയതാരം ഷംന കാസിമിനും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും രണ്ടാമത്തെ കണ്മണി ജനിച്ചു. തങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്ന വിവരം ഷാനിദ് സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു കുഞ്ഞിന്റെ ജനനം. തങ്ങൾക്കും മകൻ ഹംദാനും അല്ലാഹു നൽകിയ വിലപ്പെട്ട സമ്മാനമാണ് ഈ മാലാഖക്കുട്ടിയെന്നും പ്രാർത്ഥിച്ചവർക്കും ചികിത്സ നൽകിയ ഡോക്ടർമാർക്കും നന്ദി പറയുന്നതായും ഷാനിദ് കുറിച്ചു.

വിവാഹശേഷം ദുബായിൽ സ്ഥിരതാമസമാക്കിയ ഷംനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ താല്പര്യമാണ്. ആദ്യ കണ്മണി ഹംദാൻ പിറന്ന് ഒരു വർഷത്തിനിപ്പുറം എത്തിയ പുതിയ അതിഥിയെ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. താരത്തിന് ആശംസകൾ നേർന്ന് നിരവധി സഹപ്രവർത്തകരും രംഗത്തെത്തി.

'അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, ഇന്ന് പുലര്‍ച്ചെ 4:25 ന് ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവള്‍ ഞങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള വിലപ്പെട്ട സമ്മാനമാണ്, ഞങ്ങളുടെ ഹംദു മോന് സ്നേഹനിധിയായ ഒരു സഹോദരിയാണ്. ഇത് ഞങ്ങളുടെ കുടുംബത്തിന് വലിയ അനുഗ്രഹമാണ്. സുരക്ഷിതവും സുഗമവുമായ പ്രസവം നല്‍കിയതിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. അല്ലാഹു ഞങ്ങളുടെ കുഞ്ഞിനെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും, പ്രസവ മുറിയിലും ഞങ്ങളെ പിന്തുണച്ച എല്ലാ നഴ്‌സുമാര്‍ക്കും, ആസ്റ്റര്‍ ആശുപത്രിയിലെ മികച്ച പരിചരണത്തിനും പിന്തുണയ്ക്കും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രാര്‍ത്ഥനയില്‍ ഞങ്ങളെ നിലനിര്‍ത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും പ്രത്യേക നന്ദി'- എന്നായിരുന്നു പോസ്റ്റ്.

2023 ഏപ്രില്‍ 4 നായിരുന്നു താരത്തിന് ആദ്യ കുഞ്ഞ് പിറന്നത്. ഹംദാന്‍ എന്നാണ് മൂത്ത മകന്‍റെ പേര്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. ദുബായില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സ്റ്റേജ് ഷോകളിലൂടെയാണ് ഷംന കാസിം സിനിമയിലത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന് കേരളത്തിന് പുറത്തും നിരവധി ആരാധകരുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347680/a-baby-girl-is-a-new-guest-in-the-family-shanid-shares-his-joy)