#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും

#Chiyan62|വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 തുടങ്ങും
Apr 16, 2024 08:02 AM | By Meghababu

 പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുകയാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവർത്തകരെ കൊണ്ടും സമ്പന്നമാണ്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വിക്രമിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 17 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതേദിവസം പുറത്തുവിടുമെന്ന് സൂചനകളുണ്ട്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും ചിയാൻ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിയാൻ 62. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക.

പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്‌ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയന്‍ സിനിമയിൽ നിര്‍ണായക കഥാപാത്രമായാണ് എത്തുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്.

എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

#Chiyan 62 #start #Vikram's #birthday

Next TV

Related Stories
#vidyasagar | 'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

Apr 29, 2024 03:45 PM

#vidyasagar | 'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

ഒരിക്കലും മറക്കാൻ കഴിയാത്ത ഈ യാത്രയുടെ ഭാഗാമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് ഞാൻ,' എന്നായിരുന്നു വിദ്യാസാഗർ...

Read More >>
#Kalki2898AD | തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്

Apr 28, 2024 07:10 AM

#Kalki2898AD | തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍...

Read More >>
#case |മോഷണാരോപണം, വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിർമാതാവിനെതിരെ കേസെടുത്ത് പൊലീസ്

Apr 27, 2024 11:44 AM

#case |മോഷണാരോപണം, വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിർമാതാവിനെതിരെ കേസെടുത്ത് പൊലീസ്

ആഭരണം മോഷ്ടിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജാകാന്‍ പൊലീസ് ലക്ഷ്മിയോട്...

Read More >>
#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

Apr 22, 2024 01:42 PM

#Suriyasivakumar |ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ...

Read More >>
vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

Apr 20, 2024 05:26 PM

vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി...

Read More >>
#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

Apr 18, 2024 07:40 AM

#mansooralikhan |നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

സഹായികൾ ഉടൻ തന്നെ അദ്ദേഹത്തെ ഗുഡിയാത്തം മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
Top Stories