#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി

#hareeshperadi | 'മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ'; എസ്ആർകെയോട് ഹരീഷ്പേരടി
2024-04-25T08:47:00 | By Athira V

മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും ഇപ്പോഴും ചർച്ചാ വിഷയമായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

'എന്റെ ഷാരൂഖ് ഖാൻ സാർ, നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പൂലിയാണ്.

ഡാൻസും സിനിമയും മാത്രമല്ല, രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ.

ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നിൽ വന്ന് നിന്നാൽ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും.

ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ, മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല. ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്. അതുകൊണ്ട് തന്നെ അയാളിൽ നിന്ന് അത്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം, വാഴ്ത്തുക്കൾ ലാലേട്ടാ,' ഹരീഷ് പേരടി കുറിച്ചു.

കഴിഞ്ഞ ദിവസം വനിത അവാർഡ്സുമായി ബന്ധപ്പെട്ട് നടന്ന പിരപാടിയിലാണ് മോഹൻലാൽ പെർഫോമൻസ് കൊണ്ട് കയ്യടി വാങ്ങിയത് . അടുത്ത മാസം 64 തികയുന്ന ഒരു മനുഷ്യനാണോ ചെറുപ്പക്കാരനെ പോലെ ഇങ്ങനെ ഡാൻസ് ചെയ്യുന്നത് എന്നായിരുന്നു പ്രേക്ഷകർ ഒരേ സ്വരത്തിൽ ചോദിച്ചത്. പിന്നാലെ കിംഗ് ഖാനും എക്സ് പ്ലാറ്റ്ഫോമിലൂടെ മോഹൻലാലിന് നന്ദി പറയുകയായിരുന്നു.

'ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹൻലാൽ സാറിന് നന്ദി. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. നമ്മൾ ഒരുമിച്ചുള്ള ഒരു അത്താഴ വിരുന്നിനായി ഞാൻ കാത്തിരിക്കുന്നു', എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞത്.

പിന്നാലെ എസ്ആർകെയ്ക്ക് മോഹൻലാൽ മറുപടിയും നൽകിയിരുന്നു. 'നിങ്ങളെ പോലെ മറ്റാർക്കും ഇത് ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, പിന്നെ... അത്താഴം മാത്രമാണോ? ഒരു സിന്ദാ ബന്ദ സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ് കൂടിയായാലോ?,' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

Content Highlight: #hareeshperadi #comments #mohanlal #perfomance #shahrukhkhan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup