#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല
Apr 18, 2024 04:59 PM | By Susmitha Surendran

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ താരങ്ങളുടെ ഡീപ് ഫെയ്ക്ക് വീഡിയോ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പടച്ചു വിടുന്നത് ഇതുവരെ അവസാനിച്ചിട്ടില്ല.

ഡീപ് ഫെയ്ക്കിന്റെ പുതിയ ഇര ബോളിവുഡ് നടൻ രൺവീർ സിം​ഗാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ് വീഡിയോ.

ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാനായി നടി കൃതി സനോണിനൊപ്പം രൺവീർ വാരണാസിയിലെ നമോ ഘാട്ടിൽ എത്തിയിരുന്നു.

ഇരുതാരങ്ങളും അന്ന് വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുകയും തങ്ങളുടെ ആത്മീയ അനുഭവങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് ചിത്രീകരിച്ച ഒരു വീഡിയോ ആണ് രൺവീർ കോൺ​ഗ്രസിന് വോട്ടു ചോദിക്കുന്ന തരത്തിൽ എഐയുടെ സഹായത്തോടെ മാറ്റിയിരിക്കുന്നത്.

ബോളിവുഡ് നടൻ ആമിർ ഖാനും രാഷ്ട്രീയ പാർട്ടിക്കുവേണ്ടി സംസാരിക്കുന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ആമിർ അവതാരകനായ സത്യമേവ ജയതേ എന്ന ഷോയുടെ ദൃശ്യമാണ് ഡീപ് ഫെയ്ക്ക് ചെയ്യാൻ ഉപയോ​ഗിച്ചത്. ആമിർ ഖാൻ ഇതിനെതിരെ മുംബൈ സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.

#ranveersingh #appeals #votes #Congress #AI #deepfake #wave #not #over #yet

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories