---
title: "'ജവാനും' 'അനിമലും' പിന്നിലേക്ക്; അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്ര റെക്കോർഡുമായി ധുരന്ധർ: ദ റിവഞ്ച്"
english_title: "Durandhar: The Revenge sets a historic record in advance bookings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348444/durandhar-the-revenge-sets-a-historic-record-in-advance-bookings"
published_at: "2026-03-18T16:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba849265f9d_18.jpg"
keywords: []
---

# 'ജവാനും' 'അനിമലും' പിന്നിലേക്ക്; അഡ്വാൻസ് ബുക്കിങ്ങിൽ ചരിത്ര റെക്കോർഡുമായി ധുരന്ധർ: ദ റിവഞ്ച്

> **Lead Summary:** **റി**ലീസിന് മുൻപേ ആഗോള ബോക്സ് ഓഫീസിൽ തരംഗമായി രൺവീർ സിങ്-ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്'. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 200 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം, ഷാരൂഖ് ഖാന്റെ 'ജവാൻ', രൺബീർ കപൂറിന്റെ 'അനിമൽ' തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ആദ്യദിന കളക്ഷൻ റെക്കോർഡുകളെയാണ് മറികടന്നത്.

## Article Content

**റി**ലീസിന് മുൻപേ ആഗോള ബോക്സ് ഓഫീസിൽ തരംഗമായി രൺവീർ സിങ്-ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്'. അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 200 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം, ഷാരൂഖ് ഖാന്റെ 'ജവാൻ', രൺബീർ കപൂറിന്റെ 'അനിമൽ' തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ആദ്യദിന കളക്ഷൻ റെക്കോർഡുകളെയാണ് മറികടന്നത്.

പത്ത് ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞ പെയ്ഡ് പ്രിവ്യൂ ഷോകളിലൂടെ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ഭാവി തന്നെ മാറ്റിക്കുറിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് രൺവീർ സിങ് പ്രത്യാശ പ്രകടിപ്പിച്ചു.

വിദേശ വിപണിയിലും 'ധുരന്ധർ 2' വൻ മുന്നേറ്റമാണ് നടത്തുന്നത്. വടക്കേ അമേരിക്കയിൽ പ്രീ-സെയിലിലൂടെ അഞ്ച് മില്യൺ ഡോളർ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടം ഈ സിനിമ സ്വന്തമാക്കി.

ഗൾഫ് രാജ്യങ്ങളിലും പാകിസ്താനിലും പ്രദർശനമില്ലാതിരുന്നിട്ടും ആഗോളതലത്തിൽ ഏകദേശം 8 മില്യൺ ഡോളറിലധികം ചിത്രം വാരാന്ത്യത്തിൽ നേടുമെന്നാണ് വിലയിരുത്തൽ. ആദ്യഭാഗം 1300 കോടി രൂപ നേടിയതിന്റെ ആവേശത്തിലാണ് രണ്ടാം ഭാഗവും എത്തുന്നത്.

അക്ഷയ് ഖന്നയുടെ കഥാപാത്രത്തിന്റെ മരണശേഷം പാകിസ്താനിലെ അധോലോക-രാഷ്ട്രീയ മേഖലകളിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന 'ഹംസ' എന്ന കഥാപാത്രമായാണ് രൺവീർ എത്തുന്നത്. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായി തീയേറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/348444/durandhar-the-revenge-sets-a-historic-record-in-advance-bookings)