---
title: "'ഇത് മേജർ രവിക്കുള്ള മറുപടിയോ?'; പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും ഹൃദയസ്പർശിയായ കുറിപ്പുമായി മല്ലിക സുകുമാരൻ"
english_title: "Mallika Sukumaran shares a picture with Prithviraj and a heartwarming note"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348425/mallika-sukumaran-shares-a-picture-with-prithviraj-and-a-heartwarming-note"
published_at: "2026-03-18T15:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba769407ba4_Mallika_Sukumaran_shares_a_picture_with_Prithviraj_and_a_heartwarming_note.jpg"
keywords: []
---

# 'ഇത് മേജർ രവിക്കുള്ള മറുപടിയോ?'; പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും ഹൃദയസ്പർശിയായ കുറിപ്പുമായി മല്ലിക സുകുമാരൻ

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴും, മല്ലിക സുകുമാരനോടുള്ള സ്നേഹം മലയാളികൾക്ക് എന്നും പ്രത്യേകമാണ്. 'മല്ലികാമ്മ' എന്ന വിളിയിൽ തന്നെ ആ സ്നേഹവും കരുതലും പ്രകടമാണ്. തന്റെ നിലപാടുകൾ വ്യക്തമായും നിസ്കോച്ചവും തുറന്നുപറയുന്ന മല്ലികയുടെ സ്വഭാവം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ ഇളയമകൻ പൃഥ്വിരാജിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴും, മല്ലിക സുകുമാരനോടുള്ള സ്നേഹം മലയാളികൾക്ക് എന്നും പ്രത്യേകമാണ്. 'മല്ലികാമ്മ' എന്ന വിളിയിൽ തന്നെ ആ സ്നേഹവും കരുതലും പ്രകടമാണ്. തന്റെ നിലപാടുകൾ വ്യക്തമായും നിസ്കോച്ചവും തുറന്നുപറയുന്ന മല്ലികയുടെ സ്വഭാവം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ ഇളയമകൻ പൃഥ്വിരാജിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.

> വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മല്ലിക സുകുമാരനും പൃഥ്വിരാജും കണ്ടുമുട്ടിയത്. "നമ്മുടെ വൈശാഖിൻ്റെ "ഖലീഫ" കോഴിക്കോട്. അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത് സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു..തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം. രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം. അങ്ങനെ രണ്ടു ദിവസം "Amir Ali" യുടെ കൂടെ. ഫോട്ടോ എടുത്തതിൻ്റെ കൂലിയാണ് എൻ്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി", എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.

> പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഇത് മേജർ രവിയ്ക്കുള്ള മറുപടിയാണോ എന്നാണ് വരുന്ന കമന്റുകൾ. "രാജുവിനോട് ഒരു കാര്യം പറയാൻ ആ​ഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപിടിക്കാൻ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബൈയിൽ മാത്രം പോയിരുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചോ", എന്നായിരുന്നു മേജർ രവി ഒരഭിമുഖത്തിൽ പറഞ്ഞത്. ഇത് വലിയ വാർത്തയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് വരുന്നത്. ഇതാണ് മേജർ രവിക്കുള്ള മറുപടിയാണോ മല്ലിക നൽകിയതെന്ന ചിന്തയിലേക്ക് ഫോളോവേഴ്സിനെ കൊണ്ടെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/348425/mallika-sukumaran-shares-a-picture-with-prithviraj-and-a-heartwarming-note)