---
title: "ഓസ്കർ തിളക്കത്തിൽ മൈക്കിൾ ബി. ജോർദനും ജെസി ബക്ലിയും; ആറ് പുരസ്കാരങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'"
english_title: "Michael B. Jordan and Jesse Buckley shine at the Oscars; 'One Battle After Another' wins six awards"
publisher: "moviemax.in"
canonical_url: "https://moviemax.in/news/348072/michael-b-jordan-and-jesse-buckley-shine-at-the-oscars-one-battle-after-another-wins-six-awards"
published_at: "2026-03-16T15:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d84d500c6_16.jpg"
keywords: []
---

# ഓസ്കർ തിളക്കത്തിൽ മൈക്കിൾ ബി. ജോർദനും ജെസി ബക്ലിയും; ആറ് പുരസ്കാരങ്ങളുമായി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'

> **Lead Summary:** **ലൊ**സാഞ്ചലസിൽ നടന്ന 98-ാമത് ഓസ്കർ അവാർഡിൽ ആറ് പുരസ്കാരങ്ങൾ വാരിക്കൂട്ടി പോൾ തോമസ് ആൻഡേഴ്സന്റെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മികച്ച വിജയമായി മാറി. മികച്ച ചിത്രം, മികച്ച സംവിധായകൻ, അവലംബിത തിരക്കഥ എന്നിവയുൾപ്പെടെയുള്ള നേട്ടങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

## Article Content

**ലൊ**സാഞ്ചലസിൽ നടന്ന 98-ാമത് ഓസ്കർ അവാർഡിൽ ആറ് പുരസ്കാരങ്ങൾ വാരിക്കൂട്ടി പോൾ തോമസ് ആൻഡേഴ്സന്റെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' മികച്ച വിജയമായി മാറി. മികച്ച ചിത്രം, മികച്ച സംവിധായകൻ, അവലംബിത തിരക്കഥ എന്നിവയുൾപ്പെടെയുള്ള നേട്ടങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

'സിന്നേഴ്സി'ലെ പ്രകടനത്തിലൂടെ മൈക്കിൾ ബി. ജോർദൻ മികച്ച നടനായും 'ഹാംനെറ്റി'ലൂടെ ജെസി ബക്ലി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ പുതിയ ചരിത്രം കുറിച്ചു; ഓസ്കർ ചരിത്രത്തിൽ ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ വനിതയും കറുത്ത വർഗക്കാരിയുമാണ് അവർ.

ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അവാർഡ് സ്വീകരിക്കാൻ അദ്ദേഹം എത്തിയില്ല. നോർവീജിയൻ ചിത്രമായ 'സെന്റിമെന്റൽ വാല്യു' മികച്ച അന്താരാഷ്ട്ര ചിത്രമായും കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് മികച്ച ഗാനത്തിനുള്ള പുരസ്കാരവും നേടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/348072/michael-b-jordan-and-jesse-buckley-shine-at-the-oscars-one-battle-after-another-wins-six-awards)