---
title: "'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര"
english_title: "Priyanka Chopra, Priyanka Chopra latest news, Priyanka Chopra lifestyle updates"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368260/priyanka-chopra-priyanka-chopra-latest-news-priyanka-chopra-lifestyle-updates"
published_at: "2026-06-25T11:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc26c03c6c_Priyanka_Chopra.jpg"
keywords: ["Priyanka Chopra", "Hollywood", "Cinema News"]
---

# 'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

> **Lead Summary:** ഹോളിവുഡിലെ തന്റെ കരിയറിനെക്കുറിച്ചും ഇന്ത്യൻ സിനിമയിലെ സമ്പന്നമായ അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര. കാൻ ലയൺസ് കോൺഫറൻസിൽ സംസാരിക്കവേയാണ്, ഹോളിവുഡിൽ താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഇന്ത്യൻ സിനിമയിൽ താൻ കെട്ടിപ്പടുത്ത അഭിനയ മികവിനോളം എത്താൻ ഹോളിവുഡിലെ തന്റെ പ്രകടനങ്ങൾക്ക് ഇനിയും സമയം വേണമെന്നും താരം വ്യക്തമാക്കിയത്.

## Article Content

ഹോളിവുഡിലെ തന്റെ കരിയറിനെക്കുറിച്ചും ഇന്ത്യൻ സിനിമയിലെ സമ്പന്നമായ അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര. കാൻ ലയൺസ് കോൺഫറൻസിൽ സംസാരിക്കവേയാണ്, ഹോളിവുഡിൽ താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഇന്ത്യൻ സിനിമയിൽ താൻ കെട്ടിപ്പടുത്ത അഭിനയ മികവിനോളം എത്താൻ ഹോളിവുഡിലെ തന്റെ പ്രകടനങ്ങൾക്ക് ഇനിയും സമയം വേണമെന്നും താരം വ്യക്തമാക്കിയത്.

ബേവാച്ച്, ദി മാട്രിക്സ് റിസറക്ഷൻസ്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ദി ബ്ലഫ് തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി അന്താരാഷ്ട്ര പ്രോജക്റ്റുകളിൽ ഭാഗമായെങ്കിലും, തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് പ്രിയങ്ക വിശ്വസിക്കുന്നു. ഹോളിവുഡിൽ ഇന്ത്യൻ സിനിമയിലുള്ളതുപോലെയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് താരം വ്യക്തമാക്കി.

‘ഇന്ത്യൻ സിനിമാ ജീവിതത്തിൽ ഞാൻ മികച്ച സംവിധായകർക്കൊപ്പവും മികച്ച നടന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അത്ഭുതകരമായ കഥകൾ പറയുന്ന വൈവിധ്യമാർന്ന നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു. എന്നാൽ ഹോളിവുഡിൽ എത്തിയപ്പോൾ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. കരിയറിലെ അടുത്ത ഘട്ടത്തിൽ, ഇന്ത്യൻ സിനിമയിൽ താൻ പരീക്ഷിച്ചതുപോലെയുള്ള അഭിനയ വൈവിധ്യം ഹോളിവുഡിലും കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

'അവര്‍ അവാസനം ചെയ്ത തമിഴ് ചിത്രം ബോസ് എങ്കിര ഭാസ്‌കരൻ ആയിരുന്നു. അത് ചെയ്യുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇനി പടം ചെയ്യുന്നില്ല. ബ്രേക്ക് എടുക്കുകയാണെന്ന്. രാജ റാണിയുടെ കാസ്റ്റിങ് സമയത്ത് കുറേ പേരെ ട്രൈ ചെയ്തു. പ്രശ്‌നം എന്താണെന്ന് വച്ചാല്‍, അതൊരു ഡബിള്‍ ഹീറോയിന്‍ കഥയായിരുന്നു. എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും പിച്ച് ചെയ്യുമ്പോള്‍ ചിലപ്പോള്‍ മുന്‍നിര നായികമാര്‍ക്ക് പോലും മറ്റൊരു നായികയുടെ കൂടെ അഭിനയിക്കാന്‍ ഇന്‍സെക്യൂരിറ്റിയുണ്ടായിരുന്നു. പിന്നെ പുതിയ സംവിധായകനുമായിരുന്നു. അങ്ങനെ കുറേപ്പേരോട് അഭ്യര്‍ത്ഥിക്കുകയും അവരൊക്കെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് സ്വീകരിക്കാതെയായി.

വിവാഹജീവിതത്തിലേക്കും മാതൃത്വത്തിലേക്കും കടന്നതോടെ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്നും താരം തുറന്നുപറഞ്ഞു. മകൾ മാൽതി മാരിയുടെ വരവോടെ തന്റെ മുൻഗണനകൾ പൂർണ്ണമായും മാറിയെന്ന് പ്രിയങ്ക വ്യക്തമാക്കി.

‘ഒരുകാലത്ത് ബാഗും പാക്ക് ചെയ്ത് എപ്പോൾ വേണമെങ്കിലും ഷൂട്ടിങ്ങിനായി എവിടേക്ക് വേണമെങ്കിലും പോകാമായിരുന്നു. വർഷത്തിൽ അഞ്ചു സിനിമകൾ വരെ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഞാൻ വളരെ സെലക്ടീവായിട്ടാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം ഇപ്പോൾ ഏറെ പ്രധാനമാണ്. ഒരു വർക്കിങ് മോം എന്ന നിലയിലുള്ള ജീവിതം ഞാൻ ഇപ്പോൾ ആസ്വദിക്കുകയാണ്. അമ്മയോടുള്ള ബഹുമാനം ഇപ്പോൾ എനിക്ക് പതിന്മടങ്ങ് വർധിച്ചിരിക്കുന്നു’ പ്രിയങ്ക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368260/priyanka-chopra-priyanka-chopra-latest-news-priyanka-chopra-lifestyle-updates)