ആരാധകർ കാത്തിരുന്ന വാർത്ത; 'സ്‌പൈഡർമാൻ' ജോഡികളായ ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായി

ആരാധകർ കാത്തിരുന്ന വാർത്ത; 'സ്‌പൈഡർമാൻ' ജോഡികളായ ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായി
Jun 17, 2026 05:26 PM | By Krishnapriya S R
#Latest News #Zendaya #Tom Holand #Marriage

( https://moviemax.in/ ) ഹോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന വാർത്ത ഒടുവിൽ ഔദ്യോഗികമായി പുറത്തുവന്നു. സ്‌പൈഡർമാൻ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട ജോടികളായി മാറിയ ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായെന്ന വാർത്ത താരം തന്നെയാണ് വെളിപ്പെടുത്തിയത്.

പ്രമുഖ മാഗസിനായ 'എസ്‌ക്വയറിന്' നൽകിയ അഭിമുഖത്തിനിടെയാണ് താൻ വിവാഹിതനാണെന്ന കാര്യം ടോം ഹോളണ്ട് സ്ഥിരീകരിച്ചത്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

ഇറ്റലിയിൽ വെച്ച് നടന്നതെന്ന വ്യാജേനയുള്ള എഐ നിർമിത ചിത്രങ്ങൾ വരെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇത്തരം വ്യാജ വാർത്തകളോട് കുടുംബാംഗങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ്, എല്ലാവരും വിവാഹത്തിൽ നേരിട്ട് പങ്കെടുത്തിരുന്നെന്നും അതിനാൽ തനിക്ക് ആരോടും വിശദീകരിക്കേണ്ടി വന്നില്ലെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞത്.

വിവാഹം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ ഹോളണ്ട് തയ്യാറായില്ലെങ്കിലും, അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം ഇതിനകം പൂർത്തിയായെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് സെൻഡായയെന്നും, തനിക്ക് ലഭിക്കേണ്ട ഏറ്റവും മികച്ച പങ്കാളിയെയാണ് താൻ കണ്ടെത്തിയതെന്നും ഹോളണ്ട് അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

സിനിമാ മേഖലയിലെ സമ്മർദ്ദങ്ങൾക്കിടയിൽ സെൻഡായ നൽകുന്ന സുരക്ഷിതത്വവും പിന്തുണയും ജീവിതത്തിൽ വലിയ സന്തോഷമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ 'സ്‌പൈഡർമാൻ: ഹോംകമിങ്' ചിത്രത്തിന്റെ സെറ്റിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും 2021-ലാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വളരെ സ്വകാര്യമായി വ്യക്തിജീവിതം കൊണ്ടുപോകുന്ന ഇരുവരും ഇതിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Content Highlight: Tom Holland and Zendaya are married

#Latest News #Zendaya #Tom Holand #Marriage

Next TV

Related Stories
'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

Jun 13, 2026 09:11 AM

'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

അക്ഷയ് കുമാറുമായുള്ള പ്രണയതകർച്ച, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിൽപ്പ...

Read More >>
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

Jun 12, 2026 12:02 PM

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി...

Read More >>
'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ ഗ്ലോവർ

Jun 11, 2026 02:47 PM

'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ ഗ്ലോവർ

'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ...

Read More >>
Top Stories










News Roundup