---
title: "മികച്ച സഹനടൻ ഷോൺ പെൻ, സഹനടി എയ്മി മാഡിഗൻ; ഓസ്കറിൽ തിളങ്ങി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'"
english_title: "Best Supporting Actor Sean Penn, Best Supporting Actress Amy Madigan; 'One Battle After Another' shines at the Oscars"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347923/best-supporting-actor-sean-penn-best-supporting-actress-amy-madigan-one-battle-after-another-shines-at-the-oscars"
published_at: "2026-03-16T07:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b76196d899e_4.jpg"
keywords: []
---

# മികച്ച സഹനടൻ ഷോൺ പെൻ, സഹനടി എയ്മി മാഡിഗൻ; ഓസ്കറിൽ തിളങ്ങി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'

> **Lead Summary:** **9**8-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹോളിവുഡിലെ വർണ്ണാഭമായ ചടങ്ങിൽ മൂന്ന് പുരസ്കാരങ്ങൾ നേടി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മികച്ച അവലംബിത തിരക്കഥ, മികച്ച കാസ്റ്റിങ്, മികച്ച സഹനടൻ (ഷോൺ പെൻ) എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരം സ്വന്തമാക്കിയത്.

## Article Content

**9**8-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹോളിവുഡിലെ വർണ്ണാഭമായ ചടങ്ങിൽ മൂന്ന് പുരസ്കാരങ്ങൾ നേടി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മികച്ച അവലംബിത തിരക്കഥ, മികച്ച കാസ്റ്റിങ്, മികച്ച സഹനടൻ (ഷോൺ പെൻ) എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരം സ്വന്തമാക്കിയത്.

ഓസ്കർ ചരിത്രത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച കാസ്റ്റിങ് പുരസ്കാരം കസാന്ദ്ര കുലുകുൻഡിസ് ഏറ്റുവാങ്ങി. ‘വെപ്പൻസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ എയ്മി മാഡിഗൻ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയപ്പോൾ, കൊറിയൻ ചിത്രമായ ‘കെപോപ്പ് ഡീമൻ ഹണ്ടേഴ്സ്’ മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട ഷോൺ പെൻ പുരസ്കാരം സ്വീകരിക്കാൻ ചടങ്ങിനെത്തിയില്ലെന്നത് ശ്രദ്ധേയമായി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘സിന്നേഴ്സ്’ എന്ന ചിത്രം സ്വന്തമാക്കിയപ്പോൾ, ‘ഫ്രാങ്കെൻസ്റ്റൈൻ’ എന്ന ചിത്രം മികച്ച കോസ്റ്റ്യൂം, മേക്കപ്പ് വിഭാഗങ്ങളിൽ നേട്ടമുണ്ടാക്കി. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ രണ്ട് ചിത്രങ്ങൾ പുരസ്കാരം പങ്കിട്ടു. ‘ദി ഗേൾ ഹു ക്രൈഡ് പേൾസ്’ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമായി മാറിയപ്പോൾ, സാമുവൽ, ക്ലിയോണ ഫ്യുറെ, മൈക്ക് ഹിൽ, ജോർദൻ എന്നിവർ മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരത്തിന് അർഹരായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/347923/best-supporting-actor-sean-penn-best-supporting-actress-amy-madigan-one-battle-after-another-shines-at-the-oscars)