#viral | നീയാള് കൊള്ളാല്ലോടാ; ഉത്തരക്കടലാസിൽ ചുരുട്ടിവച്ച 200 രൂപ, ജയിപ്പിക്കാൻ അധ്യാപകന് വിദ്യാർത്ഥിയുടെ കൈക്കൂലി

#viral | നീയാള് കൊള്ളാല്ലോടാ; ഉത്തരക്കടലാസിൽ ചുരുട്ടിവച്ച 200 രൂപ, ജയിപ്പിക്കാൻ അധ്യാപകന് വിദ്യാർത്ഥിയുടെ കൈക്കൂലി
Apr 17, 2024 01:37 PM | By Athira V

പരീക്ഷയ്ക്ക് പഠിക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ, അല്പം ബുദ്ധിമുട്ടിയില്ലെങ്കിൽ വിജയിക്കാനാവില്ലല്ലോ? എന്നാൽ, എളുപ്പവഴി നോക്കുന്നവരും കുറവല്ല. അടുത്തിരിക്കുന്നവരോട് ചോദിച്ചെഴുതുക, കോപ്പിയടിക്കുക അങ്ങനെ പോകുമത്. എന്നാലും, അധ്യാപകന് കൈക്കൂലി കൊടുക്കുക എന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ?

അധ്യാപകന് വിദ്യാർത്ഥി കൈക്കൂലി നൽകിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത് സകലതിലും ഇന്ന് കൈക്കൂലിയാണ്.

എന്നാലും, പരീക്ഷയിൽ ജയിപ്പിക്കാൻ അധ്യാപകന് കൈക്കൂലി കൊടുക്കുക എന്നത് ചിന്തിക്കാൻ അല്പം പ്രയാസമാണ് അല്ലേ? അതും 200 രൂപയാണ് അധ്യാപകന് വിദ്യാർത്ഥി തന്നെ ജയിപ്പിക്കാൻ കൈക്കൂലി കൊടുത്തിരിക്കുന്നത്. ഈ സംഭവം അധ്യാപകൻ വിവരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

https://www.instagram.com/reel/C5u5hXEvMaQ/?utm_source=ig_web_copy_link

ഒരു വിദ്യാർത്ഥി അധ്യാപകന് കൈക്കൂലി കൊടുത്തുകൊണ്ട് പരീക്ഷയിൽ ജയിക്കാൻ നോക്കുന്നു എന്ന് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. വീഡിയോയിൽ അധ്യാപകൻ പരീക്ഷാപേപ്പർ നോക്കുന്നത് കാണാം.

'ഈ വിദ്യാർത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകർത്തി വച്ചിരിക്കുകയാണ്, അതിനാൽ മാർക്കൊന്നും നൽകാൻ കഴിയില്ല' എന്നും അധ്യാപകൻ പറയുന്നുണ്ട്. 'എൻ്റെ കോപ്പി ഞാൻ ഗുരുവിന് നൽകിക്കഴിഞ്ഞു,

അദ്ദേഹം ആ​ഗ്രഹിച്ചാൽ ഞാൻ പാസാകും' എന്നും ഉത്തരക്കടലാസിൽ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കിൽ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആ 200 രൂപയുടെ നോട്ടും അധ്യാപകൻ കാണിച്ചു തരുന്നുണ്ട്.

എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകൾക്ക് ചിരിക്കാനുള്ള വക നൽകി. രകസരമായ കമന്റുകളാണ് പലരും നൽകിയത്. ഇത് സത്യമാണോ? അതോ ഇത് സ്ക്രിപ്റ്റഡ് വീഡിയോ ആണോ എന്ന് സംശയമുന്നയിച്ചവരും കുറവല്ല.

#student #tried #bribe #teacher #stick #200 #note #answer #sheet #video

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
Top Stories