( https://moviemax.in/)അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിലെ അസ്സൽ സിനിമാ എന്ന ഗാനം റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും.
ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ.
അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്.
കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്.
റൊമാന്റിക് ഡ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന സീതാ യാത്രയുടെ തിരക്കഥയും സംവിധാനവും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനൂപ് റൂബൻസ്. എഡിറ്റിംഗ് അയൂബ് ഖാൻ, ഛായാഗ്രഹണം ജി. ബാലമുരുകൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും സീതാ യാത്ര ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർറ്റ്നർ ഡ്രീം ബിഗ് ഫിലിംസ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.
The song from Seetha Payanam, directed by Arjun Sarja, has been released by Asal Cinema.


































