---
title: "ജോർജുകുട്ടി വരുന്നു; 'ദൃശ്യം 3' ടീസർ സെൻസർ നടപടികൾ പൂർത്തിയായി, റിലീസ് ഉടൻ"
english_title: "George Kutty is coming; 'Drishyam 3' teaser censor process completed, release soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346910/george-kutty-is-coming-drishyam-3-teaser-censor-process-completed-release-soon"
published_at: "2026-03-10T23:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b056f856d83_18.jpg"
keywords: []
---

# ജോർജുകുട്ടി വരുന്നു; 'ദൃശ്യം 3' ടീസർ സെൻസർ നടപടികൾ പൂർത്തിയായി, റിലീസ് ഉടൻ

> **Lead Summary:** **ദൃ**ശ്യം ഫ്രാഞ്ചൈസിയിലെ അവസാന ഭാഗമായ 'ദൃശ്യം 3' റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ഏപ്രിൽ 2-ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ടീസർ സെൻസർ നടപടികൾ പൂർത്തിയാക്കി. 1.44 മിനിറ്റ് ദൈർഘ്യമുള്ള ടീസറിന് ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. ടീസർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

## Article Content

**ദൃ**ശ്യം ഫ്രാഞ്ചൈസിയിലെ അവസാന ഭാഗമായ 'ദൃശ്യം 3' റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ഏപ്രിൽ 2-ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ടീസർ സെൻസർ നടപടികൾ പൂർത്തിയാക്കി. 1.44 മിനിറ്റ് ദൈർഘ്യമുള്ള ടീസറിന് ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. ടീസർ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ കുറയ്ക്കാൻ സംവിധായകൻ ജീത്തു ജോസഫ് തന്നെ മുൻകൈ എടുക്കുന്നുണ്ട്. ജോർജുകുട്ടിയുടെ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും ഇതെന്നും, മുൻഭാഗങ്ങളുമായി താരതമ്യം ചെയ്യാതെയും മുൻവിധികളില്ലാതെയും സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആക്ഷൻ രംഗങ്ങളോ ആഘോഷങ്ങളോ പ്രതീക്ഷിച്ച് വരുന്നവർക്ക് നിരാശയാകുമെന്നും എന്നാൽ നല്ലൊരു സിനിമാ അനുഭവം നൽകാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരമ്പരയിലെ മൂന്നാം ഭാഗത്തോടെ ജോർജുകുട്ടിയുടെ കഥ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദൃശ്യം 4 ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ താരങ്ങൾക്കൊപ്പം പുതിയ ചില അഭിനേതാക്കളും ഇത്തവണ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346910/george-kutty-is-coming-drishyam-3-teaser-censor-process-completed-release-soon)