'ആരെയും നിരാശപ്പെടുത്തില്ല, ആട് 3 വരുന്നത് സ്ട്രോങ്ങ് കഥയുമായി'; പ്രമോഷനിടെ ആത്മവിശ്വാസത്തോടെ ജയസൂര്യ

'ആരെയും നിരാശപ്പെടുത്തില്ല, ആട് 3 വരുന്നത് സ്ട്രോങ്ങ് കഥയുമായി'; പ്രമോഷനിടെ ആത്മവിശ്വാസത്തോടെ ജയസൂര്യ
Mar 10, 2026 04:13 PM | By Anusree vc

(https://moviemax.in/) മലയാള സിനിമയിലെ അത്ഭുതകരമായ തിരിച്ചുവരവുകളിൽ ഒന്നായ 'ആട്' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. തിയറ്ററിൽ പരാജയപ്പെട്ട് പിന്നീട് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഒന്നാം ഭാഗത്തിന് ശേഷം, വൻ വിജയമായ രണ്ടാം ഭാഗവും കഴിഞ്ഞ് ഇപ്പോൾ 'ആട് 3' എത്തുകയാണ്. മാർച്ച് 19-ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ആദ്യ ഭാഗം പരാജയപ്പെട്ടിട്ടും ആരാധകരുടെ പിന്തുണ കൊണ്ട് മാത്രം രണ്ടാം ഭാഗം ഇറങ്ങുകയും അത് ബോക്സ് ഓഫീസിൽ തരംഗമാവുകയും ചെയ്തിരുന്നു. അതേ ആവേശം നിലനിർത്തിക്കൊണ്ടാണ് മൂന്നാം ഭാഗവും എത്തുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പൻ എന്ന കഥാപാത്രത്തെയും കൂടെയുള്ള വിചിത്രമായ കൂട്ടുകാരെയും വീണ്ടും സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

ആട് 3 ആരെയും നിരാശരാക്കില്ലെന്നാണ് പ്രതീക്ഷയെന്നും എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും പറയുകയാണ് ജയസൂര്യ ഇപ്പോള്‍. "വലിയൊരു തുക മുടക്കിയാണ് മൂന്നാം ഭാ​ഗം വരുന്നത്. മൂന്നാം ഭാ​ഗം ആലോചിക്കുമ്പോഴും നല്ല സ്ട്രോങ് ആയിട്ടുള്ള കഥയില്ലെങ്കിൽ ചെയ്യാൻ പറ്റില്ല. അതാരും അം​ഗീകരിക്കില്ല. അതുകൊണ്ട് വളരെ രസകരമായിട്ടുള്ളൊരു കഥയോട് കൂടിയാണ് ഞങ്ങൾ ആട് 3യിൽ എത്തിയിട്ടുള്ളത്. അതിൽ ഒരുപിടി മികച്ച കലാകാരന്മാർക്കൊപ്പം എനിക്ക് വർക്ക് ചെയ്യാൻ പറ്റി. അതൊരു വലിയ ഭാ​ഗ്യമായി കരുതുകയാണ്. മാർച്ച് 19ന് ആരേയും നിരാശപ്പെടുത്താത്ത സിനിമയാകും വരുന്നത്. എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എല്ലാവരുടേയും പിന്തുണ തീർച്ചയായിട്ടും വേണം", കോളേജ് പ്രമോഷന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് 3. മിഥുൻ തന്നെയാണ് രചനയും. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത് ഷമീർ, പി പി ശശി, ക്യാപ്റ്റൻ ക്‌ളീറ്റസ് എന്നിവർക്കൊപ്പം ലാറ കേറ്റ് എന്നൊരു പുതിയ കഥാപാത്രത്തെയും ഇത്തവണ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: 'No one will be disappointed, Aadu 3 comes with a strong story'; Jayasurya confidently speaks during promotions

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News