---
title: "'ധുരന്ധർ 2' തരംഗം; അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോഡ് നേട്ടവുമായി രൺവീർ സിങ് ചിത്രം"
english_title: "'Dhurandhar 2' wave; Ranveer Singh's film achieves record in advance bookings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346907/dhurandhar-2-wave-ranveer-singhs-film-achieves-record-in-advance-bookings"
published_at: "2026-03-10T22:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0552ca0a9a_17.jpg"
keywords: []
---

# 'ധുരന്ധർ 2' തരംഗം; അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോഡ് നേട്ടവുമായി രൺവീർ സിങ് ചിത്രം

> **Lead Summary:** **ര**ൺവീർ സിങ് നായകനായി ആദിത്യാ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ 2: ദി റിവഞ്ച്' എന്ന ബോളിവുഡ് ചിത്രം റിലീസിന് മുന്നേ തന്നെ ബോക്സ് ഓഫീസിൽ തരംഗമാവുകയാണ്. മാർച്ച് 18-ന് നിശ്ചയിച്ചിട്ടുള്ള പെയ്ഡ് പ്രിവ്യൂ ഷോകളുടെ അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

## Article Content

**ര**ൺവീർ സിങ് നായകനായി ആദിത്യാ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ 2: ദി റിവഞ്ച്' എന്ന ബോളിവുഡ് ചിത്രം റിലീസിന് മുന്നേ തന്നെ ബോക്സ് ഓഫീസിൽ തരംഗമാവുകയാണ്. മാർച്ച് 18-ന് നിശ്ചയിച്ചിട്ടുള്ള പെയ്ഡ് പ്രിവ്യൂ ഷോകളുടെ അഡ്വാൻസ് ബുക്കിങ്ങിൽ ചിത്രം റെക്കോഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഉയർന്ന ടിക്കറ്റ് നിരക്കുകൾ വകവെക്കാതെ ആരാധകർ ടിക്കറ്റുകൾക്കായി തിരക്ക് കൂട്ടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെട്രോ നഗരങ്ങളിൽ 600 മുതൽ 900 രൂപ വരെയാണ് ശരാശരി ടിക്കറ്റ് നിരക്കെങ്കിൽ, മുംബൈയിലെയും ഡൽഹിയിലെയും പ്രീമിയം തിയേറ്ററുകളിൽ 2400 മുതൽ 3100 രൂപ വരെയാണ് ഒരു സീറ്റിന് ഈടാക്കുന്നത്. തമിഴ്‌നാട്ടിൽ മാത്രമാണ് സർക്കാർ നിയന്ത്രണമുള്ളതിനാൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം പാൻ ഇന്ത്യാ തലത്തിൽ മൂന്ന് ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയിക്കഴിഞ്ഞു. ഏകദേശം 15 കോടി രൂപയാണ് പ്രിവ്യൂ ഷോയുടെ ബുക്കിങ്ങിലൂടെ മാത്രം ചിത്രം ഇതുവരെ സമാഹരിച്ചത്.

ഇതോടെ പ്രീമിയർ ഷോയ്ക്ക് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി 'ധുരന്ധർ 2' മാറി. നിലവിൽ 25 കോടി രൂപ കളക്ഷൻ നേടിയ പവൻ കല്യാൺ ചിത്രം 'ഒ.ജി'യാണ് ഈ പട്ടികയിൽ ഒന്നാമതുള്ളതെങ്കിലും, ബുക്കിങ് ഇതേ വേഗതയിൽ തുടർന്നാൽ ധുരന്ധർ 2 ആ റെക്കോഡ് തകർക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/346907/dhurandhar-2-wave-ranveer-singhs-film-achieves-record-in-advance-bookings)