---
title: "'പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി'; വേദപുസ്തകത്തിലെ വരികൾ ചേർത്ത് സഞ്ജുവിനെ വാഴ്ത്തി സംവിധായകൻ ജിസ് ജോയ്"
english_title: "Director Jis Joy praised Sanju by quoting lines from the Bible"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346801/director-jis-joy-praised-sanju-by-quoting-lines-from-the-bible"
published_at: "2026-03-10T14:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afda1f35f2d_Director_Jis_Joy_praised_Sanju_by_quoting_lines_from_the_BibleS.jpg"
keywords: []
---

# 'പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി'; വേദപുസ്തകത്തിലെ വരികൾ ചേർത്ത് സഞ്ജുവിനെ വാഴ്ത്തി സംവിധായകൻ ജിസ് ജോയ്

> **Lead Summary:** ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ സഞ്ജു സാംസണ് ലഭിക്കുന്ന ഹൃദ്യമായ സ്വീകരണങ്ങളും അഭിനന്ദനങ്ങളും വാർത്തകളിൽ നിറയുകയാണ്. ഈ വിജയത്തിളക്കത്തിനിടയിൽ സംവിധായകൻ ജിസ് ജോയ് സഞ്ജുവിനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

## Article Content

ടി20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ സഞ്ജു സാംസണ് ലഭിക്കുന്ന ഹൃദ്യമായ സ്വീകരണങ്ങളും അഭിനന്ദനങ്ങളും വാർത്തകളിൽ നിറയുകയാണ്. ഈ വിജയത്തിളക്കത്തിനിടയിൽ സംവിധായകൻ ജിസ് ജോയ് സഞ്ജുവിനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഒരിക്കൽ സഞ്ജുവിനെ പരിഹസിച്ചവർ പോലും ഇന്ന് അദ്ദേഹത്തിന്റെ പ്രകടനത്തിന് മുന്നിൽ തൊപ്പിയൂരി വണങ്ങുകയാണെന്ന് ജിസ് ജോയ് കുറിച്ചു. സഞ്ജു സാംസൺ എന്ന താരം അങ്ങേയറ്റം ഗുരുത്വമുള്ളവനാണെന്നും, ആ ഗുരുത്വമാണ് അദ്ദേഹത്തെ ഈ നേട്ടങ്ങളിലേക്ക് എത്തിച്ചതെന്നും ജിസ് പറയുന്നു. സഞ്ജുവിന് ഇനിയും വലിയ വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കാനും അദ്ദേഹം മറന്നില്ല.

ജിസ് ജോയുടെ വാക്കുകൾ

ഞാന്‍ വിശ്വസിക്കുന്ന വേദ പുസ്തകത്തില്‍, ബൈബിളില്‍ ഇങ്ങനെ പറയുന്നുണ്ട് പണിക്കാര്‍ ഉപേക്ഷിച്ച് കളഞ്ഞ കല്ലിനെ ദൈവം മൂലക്കല്ലാക്കി മാറ്റിയെന്ന്. പണിക്കാര് നോക്കിയപ്പോൾ കൊള്ളില്ല, ഈ കല്ല് വെച്ച് കെട്ടിടം പണിതാല്‍ കെട്ടിടം നന്നാവില്ലെന്ന് വിചാരിച്ച് കളഞ്ഞ ആ കല്ലെടുത്ത് ദൈവം മൂലക്കല്ലാക്കി മാറ്റി. പിന്നെ കേട്ടിട്ടുണ്ട്, കൊള്ളില്ലെന്ന് കരുതിയ ഒരു മുളംതണ്ടിലൂടെ ദൈവം സുന്ദരമായ രാ​ഗങ്ങൾ വായിച്ചു. അതിനെ മനോഹരമായൊരു പൊന്നോടക്കുഴലാക്കി മാറ്റി എന്നുള്ളതാണ്.

ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ഇല്ലാതിരുന്നൊരാള്‍, 80 ശതമാനം കളികളിലേ ഇല്ലാതിരുന്നൊരാള്‍, പെട്ടെന്ന് ടൂര്‍ണമെന്‍റിലെ താരമായി മാറി. ഇന്ത്യയ്ക്ക് ടി20 വേള്‍ഡ് കപ്പില്‍ വീണ്ടും മുത്തം വയ്ക്കാനായിട്ടുള്ള അവസരം അയാള്‍ ഉണ്ടാക്കുന്നു. ആരെയൊക്കെ കണ്ടാണോ അദ്ദേഹം ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്, അവരെല്ലാവരും അദ്ദേഹത്തിന്‍റെ കളി സ്റ്റേഡിയത്തിലിരുന്ന് കണ്ടു. ധോണി, രോഹിത് ശര്‍മ, സച്ചിന്‍.. അവരെല്ലാം കളി കഴിഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി. നമ്മളെല്ലാവരും ചെയ്ത പോലെ. ഇന്ത്യ മുഴുവന്‍ ചെയ്തത് പോലെ. അദ്ദേഹത്തെ പുകഴ്ത്തി പോസ്റ്റുകളിടുന്നു. പ്രശംസ കൊണ്ട് മൂടുന്നു. ഇതല്ലേ ജീവിതം.

### Related Links & Sources
- [Original Story Source](https://moviemax.in/news/346801/director-jis-joy-praised-sanju-by-quoting-lines-from-the-bible)