(https://moviemax.in/) വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
വിസ്മയായുടെ, ദൈന്യ ഭാവത്തിലുള്ള പോസ്റ്ററിനു പിന്നിൽ ആശിഷ് ജോ ആൻ്റണിയേയും വ്യക്തമാക്കുന്നു.എന്നാൽ വിസ്മയയ്ക്ക് മുന്നിൽ, താടി വച്ച ഒരു പുരുഷൻ – അത് മോഹൻലാലിനെ അനുസ്മരിപ്പിക്കുന്നു.
ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ ഒരു അപ്ഡേഷൻ നടത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിൽ നടന്നു വരുന്നു.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു മോഹൻലാലിൻ്റെ മാതാവിൻ്റെ മരണം. അതേത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്ന ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്.
'Thudakkam' second look poster released





























