ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണ് സ്‍നേഹം ഇതുപോലെ തുടരട്ടെ ,കുറുപ്പുമായി ഭാവന

ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണ്  സ്‍നേഹം ഇതുപോലെ തുടരട്ടെ ,കുറുപ്പുമായി ഭാവന
Jan 22, 2026 12:15 PM | By Kezia Baby

(https://moviemax.in/)മലയാളികളുടെ പ്രിയനടി ഭാവനയും പ്രശസ്ത നിർമ്മാതാവ് നവീനും ഇന്ന് എട്ടാം വിവാഹ വാർഷികം ആഘോഷിക്കുന്നു. ജീവിതത്തിലെ ഈ സുപ്രധാന നിമിഷം ആരാധകരുമായി പങ്കുവെക്കാൻ താരം സോഷ്യൽ മീഡിയയിലൂടെ മനോഹരമായ ചിത്രങ്ങൾ പുറത്തുവിട്ടു.ഭാവനയെ സ്നേഹപൂർവ്വം ചേർത്തുപിടിച്ചിരിക്കുന്ന നവീനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രങ്ങൾക്കൊപ്പം തന്റെ പ്രിയതമനോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന ഹൃദ്യമായ ഒരു കുറിപ്പും ഭാവന പോസ്റ്റ് ചെയ്തിട്ടുണ്ട്.താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തിയിട്ടുണ്ട്.

ഭാവന നായികയായി ഇനി എത്താനുള്ള ചിത്രം അനോമിയാണ്. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജനുവരി 30നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെബ്രുവരി ആറിനായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നതാണ് പുതിയ അപ്‍ഡേറ്റ്.

മലയാളികളുടെ പ്രിയനായിക ഭാവനയുടെ തൊണ്ണൂറാമത് ചിത്രം 'അനോമി'യുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം തന്നെ നടൻ റഹ്മാന്റെ സ്നാഗും സ്ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണമാണ്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്.

ഭാവനയാകട്ടെ സാറ എന്ന ഫോറൻസിക് അനലിസ്റ്റായി കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘.

ബിനു പപ്പു, വിഷ്‍ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.


Waiting for another year, may the love continue like this, Bhavana with Kurup

Next TV

Related Stories
ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

Jan 22, 2026 02:04 PM

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ...

Read More >>
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

Jan 22, 2026 01:28 PM

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ...

Read More >>
'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

Jan 22, 2026 12:16 PM

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള...

Read More >>
'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ് ഷാനു

Jan 22, 2026 12:04 PM

'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ് ഷാനു

'കരഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി വിളിച്ചത്'; തന്റെ സീരിയൽ കണ്ട് ഡിവോഴ്സ് വേണ്ടെന്ന് വെച്ച അനുഭവം പങ്കുവെച്ച് ഷാനവാസ്...

Read More >>
 'അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു'; കൊച്ചിയിൽ  പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഗായത്രി അരുണ്‍

Jan 21, 2026 05:37 PM

'അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചു'; കൊച്ചിയിൽ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഗായത്രി അരുണ്‍

എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിയുമായി നടി ഗായത്രി...

Read More >>
Top Stories










News Roundup