( https://moviemax.in/) ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരം ഷാനവാസ് ഷാനുവിന്റെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. താൻ അഭിനയിച്ച സീരിയൽ കണ്ട് ഒരു യുവതി വിവാഹമോചനത്തിൽ നിന്ന് പിന്മാറിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. മസ്താനിയുമായുള്ള അഭിമുഖത്തിലാണ് ഷാനവാസ് മനസ്സ് തുറന്നത്.
ആലുവ സ്വദേശിനിയായ ഒരു കുട്ടി എന്റെ നമ്പർ എങ്ങനെയോ കണ്ടെത്തി വിളിച്ചു. ഡിവോഴ്സിന്റെ വക്കിൽ നിൽക്കുകയായിരുന്നു ആ കുട്ടിയും ഭർത്താവും. ഭർത്താവ് ഈ കുട്ടിയെ വിളിക്കുകയും ഡിവോഴ്സ് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ പെൺകുട്ടിക്ക് ആ ബന്ധം മുൻപോട്ട് കൊണ്ടുപോകേണ്ട എന്നായിരുന്നു. എന്നാൽ നമ്മുടെ സീരിയൽ കണ്ടിട്ട് പ്രണയിക്കണം എന്നെല്ലാം തോന്നി ആ കുട്ടി ഭർത്താവിനെ അങ്ങോട്ട് വിളിച്ച് പ്രശ്‍നമെല്ലാം പരിഹരിച്ചു. ഈ കാര്യമൊക്കെ പറഞ്ഞ് എന്നെ ഇങ്ങോട്ട് വിളിച്ച് കരഞ്ഞ് നന്ദിയൊക്കെ പറഞ്ഞു'', എന്നാണ് ഷാനവാസ് അഭിമുഖത്തിൽ പറഞ്ഞത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍തിരുന്ന കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രൻ എന്ന കഥാപാത്രമാണ് തന്റെ കരിയറിൽ വഴിത്തിരിവായതെന്നും ഷാനവാസ് പറയുന്നു. ''ഇപ്പോ കാണുമ്പോൾ ആ റോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. അതുപോലെ, സീത എന്ന സീരിയൽ യൂട്യൂബിൽ വന്നാൽ ട്രെൻഡിങ്ങിൽ നമ്പർ വൺ ആയിരിക്കും. ഹിന്ദി സീരിയലെല്ലാം കാണുന്ന യുവാക്കൾ ഈ പരമ്പര കാണുന്നുണ്ട് എന്ന് അതിന്റെ കമന്റ് ബോക്സ് നോക്കിയാൽ മനസിലാവും'', ഷാനവാസ് കൂട്ടിച്ചേർത്തു
'The girl called me crying'; Shanavas Shanu shares his experience of not getting a divorce after watching his serial

































