Jan 22, 2026 02:04 PM

(https://moviemax.in/) ചങ്ങനാശ്ശേരിയിൽ അയൽവാസിയായ ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ ബിജെപി നേതാക്കൾക്ക് എതിരെ കേസെടുത്ത് പൊലീസ്.

നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും അദ്ദേഹത്തിൻ്റെ സഹോദരനും ബിജെപി കൗൺസിലറുമായ കൃഷ്ണകുമാറിനുമെതിരെ ആണ് പോലീസ് കേസെടുത്തത്. അയൽവാസിയായ ഡോ. ശ്രീകുമാറിനാണ് മർദ്ദനമേറ്റത്. കൃഷ്ണ പ്രസാദിൻ്റെ പറമ്പിലേക്ക് മലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മർദ്ദനമേറ്റ ഡോക്ടർ നിലവിൽ പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, താൻ ഡോക്ടറെ മർദ്ദിച്ചിട്ടില്ലെന്നും അവിടെ നടന്ന നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് നടൻ കൃഷ്ണപ്രസാദ് ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം.



Changanassery doctor assault incident: Case registered against Krishna Prasad and his brother

Next TV

Top Stories