( https://moviemax.in/) നടൻ ജയചന്ദ്രൻ കൂട്ടിക്കലിനെതിരെയുള്ള ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി ഭാര്യ ബസന്തി. രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള 'മെൻസ് കമ്മിഷൻ' സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഭർത്താവിന് പൂർണ്ണ പിന്തുണയുമായി ബസന്തി രംഗത്തെത്തിയത്. "ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല" എന്ന ബസന്തിയുടെ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്.
തന്റെ ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളയാളാണ് താനെന്ന് ബസന്തി പറഞ്ഞു. ആരോപണങ്ങളുടെ പേരിൽ തങ്ങൾ ഒരിക്കലും തളരില്ലെന്നും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ലെന്നും അവർ വ്യക്തമാക്കി. നിയമപരമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്ന സൂചനയാണ് വാർത്താ സമ്മേളനം നൽകുന്നത്. പുരുഷന്മാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സംഘടനയുടെ വേദിയിലാണ് ബസന്തി ഭർത്താവിനായി സംസാരിച്ചത്.
താനുമൊരു അതിജീവിതയാണ്. ഉറക്കത്തിൽ അടി കിട്ടിയത് പോലെയാണ് കേസ് വന്നത്. കേസ് വന്ന സമയത്ത് സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്. ചില സ്ത്രീകളോടാണ് പറയാനുള്ളത് എന്തെങ്കിലുമൊരു ദേഷ്യത്തിന്റെ പുറത്ത് ആണുങ്ങളെ ജയിലിൽ അടക്കാൻ കള്ളക്കേസ് കൊടുക്കുമ്പോൾ അവർക്കും കുടുംബമുണ്ടെന്ന കാര്യം നിങ്ങൾ ആലോചിക്കണം. കേസ് വന്ന സമയത്ത് പഠിച്ച പാഠം ഒരിക്കലും സ്ത്രീകളെ, ചില സ്ത്രീകളെ വിശ്വസിക്കാൻ പാടില്ലെന്നാണെന്ന് ബസന്തി പറയുന്നത്.
എന്റെ സുഹൃത്തുക്കളായ ചില സ്ത്രീകൾ സഹായിച്ചിരുന്നു. പക്ഷേ സ്ത്രീകളുടെ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്. സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്തവരുണ്ട്. ഈയിടെ മഞ്ജു ചേച്ചിയെ പിന്തുണച്ച സംഭവത്തിൽ ഞാനവരോട് മാന്യമായാണ് സംസാരിച്ചത്. അവരാണ് എന്നെ തെറി പറഞ്ഞതെന്നും ബസന്തി കൂട്ടിച്ചേർത്തു.
ജൂലൈ മാസത്തിൽ നടൻ പ്രതിയായ പോക്സോ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 2024 ജൂണിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസ് എടുത്തിരുന്നു. കുടുംബ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മകളെ പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിലായിരുന്നു കേസ്.
'You can trust men, but you can't trust women', 'There are people who don't even deserve the word 'femininity'; Basanti speaks out on allegations against her husband


































