---
title: "'ആയിരം പേരുണ്ടെങ്കിൽ പുള്ളി പതിനായിരം എന്ന് പറയും; ഇത്തിരി പൊലിപ്പിച്ചു പറയുന്നതാണ് ജയറാമിന്റെ രീതി'; തുറന്നുപറഞ്ഞ് ബൈജു സന്തോഷ്"
english_title: "Baiju Santhosh, Jayaram, Baiju Santhosh interview, Jayaram troll"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368744/baiju-santhosh-jayaram-baiju-santhosh-interview-jayaram-troll"
published_at: "2026-06-27T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f71a98653a_Baiju_Santhosh_Jayaram,.jpg"
keywords: ["Baiju Santhosh", "Jayaram", "Baiju Santhosh Interview", "Jayaram troll"]
---

# 'ആയിരം പേരുണ്ടെങ്കിൽ പുള്ളി പതിനായിരം എന്ന് പറയും; ഇത്തിരി പൊലിപ്പിച്ചു പറയുന്നതാണ് ജയറാമിന്റെ രീതി'; തുറന്നുപറഞ്ഞ് ബൈജു സന്തോഷ്

> **Lead Summary:** നടൻ ജയറാമിന്റെ കഥ പറച്ചിൽ ശൈലിയെ കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഥ പറയുന്ന കാര്യത്തിൽ ജയറാം, മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവരൊക്കെ അവരവരുടെ ശൈലിയിൽ മിടുക്കന്മാരാണെന്ന് ബൈജു പറയുന്നു. കാര്യങ്ങൾ അല്പം പൊലിപ്പിച്ചു പറയുന്നത് ജയറാമിന്റെ ഒരു പ്രത്യേക രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബൈജു സന്തോഷ്.

## Article Content

നടൻ ജയറാമിന്റെ കഥ പറച്ചിൽ ശൈലിയെ കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഥ പറയുന്ന കാര്യത്തിൽ ജയറാം, മുകേഷ്, ജഗദീഷ്, മണിയൻപിള്ള രാജു എന്നിവരൊക്കെ അവരവരുടെ ശൈലിയിൽ മിടുക്കന്മാരാണെന്ന് ബൈജു പറയുന്നു. കാര്യങ്ങൾ അല്പം പൊലിപ്പിച്ചു പറയുന്നത് ജയറാമിന്റെ ഒരു പ്രത്യേക രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബൈജു സന്തോഷ്.

> "കഥ പറച്ചിലിൽ ജയറാം, മുകേഷ്, ജ​ഗദീഷ്, മണിയൻപിള്ള രാജു ഇവരൊക്കെ അവരവരുടെ ഏരിയയിൽ മിടുക്കൻമാരാണ്. ആരെയും മാറ്റി നിർത്താൻ പറ്റില്ല. ജയറാം പണ്ടേ അങ്ങനെയാ. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാ. നമ്മളിപ്പോൾ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ ആയിരം പേരുണ്ടെങ്കിൽ പുള്ളി പറയും പതിനായിരം പേരുണ്ടായിരുന്നുവെന്ന്. അങ്ങനെയേ പറയുകയുള്ളൂ.

പുള്ളി ഇത്തിരി പൊലിപ്പിച്ചേ പറയുകയുള്ളൂ. അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. അത് നേരിട്ട് കേൾക്കാൻ നല്ല രസമാണ് കേട്ടോ ആ പറച്ചിലും, അവതരണവുമൊക്കെ. ഈയിടെ ആയിട്ട് പുള്ളിയെ കളിയാക്കുന്നുണ്ട് ആൾക്കാർ. എളിമ കൂടിപ്പോയെന്ന്. എളിമ കാണിച്ചാലും കുഴപ്പമാണോ ഇപ്പോൾ. മറ്റേത് പറയും, ഇവന് എളിമയില്ല, അഹങ്കാരിയാണെന്ന്.

എളിമ ഇത്തിരി കൂടിയപ്പോൾ അതിനെ ട്രോളി കൊല്ലുകയാണ്. കുറച്ച്, കുറച്ചാൽ നന്നായിരിക്കുമെന്ന് ഞാൻ പുള്ളിയോട് പറയാനിരിക്കുകയാണ്. മലയാളിക്ക് ഇത്രയും വേണ്ട. മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്.

> തമിഴിൽ ഓക്കെ. ജ​ഗദീഷ് സ്വന്തം കാര്യം നോക്കാൻ മിടുക്കനാ. സ്വന്തം കാര്യം. അവനവന്റെ കാര്യം അവനവൻ തന്നെയാണ് നോക്കേണ്ടത് പക്ഷേ, കൂടുതൽ നോക്കും. എന്നെ ഞാൻ നന്നായിട്ട് നോക്കും എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് ജ​ഗദീഷേട്ടൻ".- ബൈജു സന്തോഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/368744/baiju-santhosh-jayaram-baiju-santhosh-interview-jayaram-troll)