---
title: " വെക്കെടാ ഇതിന് മുകളിലൊന്ന് ....യൂറോപ്പിലും ലാലേട്ടൻ തരംഗം!  വൈറലായി ഇല്യൂമിനാറ്റി ഡാൻസ്; ഒപ്പം സാനിയയും സ്വാസികയും"
english_title: "Mohanlal's mass dance performance video viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/368796/mohanlals-mass-dance-performance-video-viral"
published_at: "2026-06-27T14:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f907039066_mohanlal.jpg"
keywords: ["Mohanlal", "Mohanlaldancevideo"]
---

#  വെക്കെടാ ഇതിന് മുകളിലൊന്ന് ....യൂറോപ്പിലും ലാലേട്ടൻ തരംഗം!  വൈറലായി ഇല്യൂമിനാറ്റി ഡാൻസ്; ഒപ്പം സാനിയയും സ്വാസികയും

> **Lead Summary:** **** മോഹൻലാൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യൂറോപ്യൻ ടൂറിനിടെ വേദിയിൽ 'ആവേശം' സിനിമയിലെ ഹിറ്റ് ഗാനമായ 'ഇല്യൂമിനാറ്റി'ക്ക് മോഹൻലാൽ ചുവടുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫഹദ് ഫാസിൽ അവതരിപ്പിച്ച 'രംഗണ്ണൻ' എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്ന വിധം വെള്ള വസ്ത്രം ധരിച്ചാണ് താരം വേദിയിലെത്തിയത്.

## Article Content

**** മോഹൻലാൽ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യൂറോപ്യൻ ടൂറിനിടെ വേദിയിൽ 'ആവേശം' സിനിമയിലെ ഹിറ്റ് ഗാനമായ 'ഇല്യൂമിനാറ്റി'ക്ക് മോഹൻലാൽ ചുവടുവെക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫഹദ് ഫാസിൽ അവതരിപ്പിച്ച 'രംഗണ്ണൻ' എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്ന വിധം വെള്ള വസ്ത്രം ധരിച്ചാണ് താരം വേദിയിലെത്തിയത്.

നടിമാരായ സ്വാസികയും സാനിയ ഇയ്യപ്പനും മോഹൻലാലിനൊപ്പം ഡാൻസിൽ പങ്കുചേർന്നു. 66-ാം വയസ്സിലും ഇത്രയേറെ ഊർജ്ജസ്വലതയോടെ പ്രകടനം കാഴ്ചവെക്കുന്ന താരത്തെക്കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകം.

അതേസമയം ആവേശത്തിലെ ഫഹദിന്‍റെ രംഗണ്ണനായി മോഹന്‍ലാല്‍ എത്തിയാല്‍ എങ്ങനെ ഉണ്ടാവുമെന്ന ചര്‍ച്ച സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. രംഗണ്ണന്‍റെ കോസ്റ്റ്യൂമിലുള്ള മോഹന്‍ലാലിന്‍റെ എഐ നിര്‍മ്മിത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.

എന്നാല്‍ അത്തരത്തിലുള്ള വേഷവിധാനത്തില്‍ അദ്ദേഹത്തെ ആദ്യമായി ഒരു പൊതുവേദിയില്‍ കാണുന്നത് ഇപ്പോഴാണ്. ജര്‍മനിയിലെ വേദിയില്‍ നിന്നുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ലണ്ടനിലും ഡബ്ലിനിലുമാണ് ഷോയുടെ മറ്റ് രണ്ട് വേദികള്‍.

[https://twitter.com/i/status/2070708396286984299](https://twitter.com/i/status/2070708396286984299)

### Related Links & Sources
- [Original Story Source](https://moviemax.in/news/368796/mohanlals-mass-dance-performance-video-viral)