---
title: "'നേരിൽ കാണുമ്പോൾ ഇപ്പോഴും ഉള്ളംകൈ വിറയ്ക്കും, ശ്വാസം തങ്ങിനിൽക്കും'; മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യം ചെയ്തവരാണെന്ന് അപ്പാനി ശരത്"
english_title: "Mohanlal, Appani Sarath,  Appani Sarath shares a touching note about Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/368716/mohanlal-appani-sarath-appani-sarath-shares-a-touching-note-about-mohanlal"
published_at: "2026-06-27T10:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5e564c298_Mohanlal,_Appani_Sarath.jpg"
keywords: ["Mohanlal", "Appani Sarath", "Ananthankadu", "Malayalam Cinema", "Viral Post"]
---

# 'നേരിൽ കാണുമ്പോൾ ഇപ്പോഴും ഉള്ളംകൈ വിറയ്ക്കും, ശ്വാസം തങ്ങിനിൽക്കും'; മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യം ചെയ്തവരാണെന്ന് അപ്പാനി ശരത്

> **Lead Summary:** നടൻ മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ അപ്പാനി ശരത്. 'ഏട്ടൻ' എന്ന വാക്കിന് മലയാളത്തിൽ മോഹൻലാൽ എന്ന ഒരൊറ്റ അർഥമേ ഉള്ളൂ എന്ന് കുറിച്ചുകൊണ്ടാണ് താരം ലാലേട്ടനോടുള്ള തന്റെ ആരാധനയും സ്നേഹവും പ്രകടിപ്പിച്ചത്.

## Article Content

നടൻ മോഹൻലാലിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ അപ്പാനി ശരത്. 'ഏട്ടൻ' എന്ന വാക്കിന് മലയാളത്തിൽ മോഹൻലാൽ എന്ന ഒരൊറ്റ അർഥമേ ഉള്ളൂ എന്ന് കുറിച്ചുകൊണ്ടാണ് താരം ലാലേട്ടനോടുള്ള തന്റെ ആരാധനയും സ്നേഹവും പ്രകടിപ്പിച്ചത്.

സച്ചിന്റെ ബാറ്റിങ്ങും, എ.ആർ. റഹ്മാന്റെ സംഗീതവും, മെസ്സി-റൊണാൾഡോ ദ്വയങ്ങളുടെ മാന്ത്രിക നിമിഷങ്ങളും നേരിട്ട് ആസ്വദിക്കാൻ കഴിഞ്ഞ തലമുറയെപ്പോലെ തന്നെ, മോഹൻലാൽ എന്ന മഹാനടന്റെ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവരും ഏറെ ഭാഗ്യം ചെയ്തവരാണെന്ന് ശരത് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.

> മോഹന്‍ലാലിനൊപ്പം സിനിമയിൽ അഭിനയിക്കുകയും താരത്തെ പലതവണ നേരിൽ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ വീണ്ടും കാണുന്ന ഓരോ നിമിഷവും തനിക്ക് വലിയ ആവേശമാണെന്ന് ശരത് പറയുന്നു. "എന്റെ ലാലേട്ടൻ..! നമ്മൾ പല കാര്യങ്ങൾ കൊണ്ടും ഭാഗ്യം ചെയ്തവരാണ്… സച്ചിന്റെ ബാറ്റിംഗ് ലൈവ് കാണാൻ കഴിഞ്ഞവർ,

എആർ റഹ്മാന്റെ മാസ്റ്റർപീസുകൾ കാസറ്റിൽ കേൾക്കാൻ കഴിഞ്ഞവർ, മെസ്സിയുടെയും റൊണാൾഡോയുടെയും മാജിക് നിമിഷങ്ങൾ എണ്ണിയിരുന്നവർ… മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ..!! പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, നേരിൽ കാണുന്ന ഓരോ നിമിഷത്തിലും ഉള്ളം കൈ വിറക്കാൻ തുടങ്ങും…

ശ്വാസം മൂക്കിൻതുമ്പിൽ വന്ന് തങ്ങിനിൽക്കും…മുന്നിൽ നിൽക്കുന്നത് തിരശീലകളെ തീപിടിപ്പിച്ച ഒരു പ്രതിഭയാണ്… ഇരട്ടിക്കും അതിനിരട്ടിക്കും കാശ് കൊടുത്ത് ടിക്കറ്റ് എടുക്കാൻ എന്നിൽ ആവേശം നിറച്ച പ്രതിഭാസമാണ്… മലയാളത്തിന്റെ മഹാനടനാണ്..!! നന്ദി ലാലേട്ടാ,

> സ്നേഹത്തിന്… ചേർത്ത് പിടിക്കലുകൾക്ക്… “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്…നന്ദി… മലയാളത്തിന്റെ ഏട്ടനായി തുടരുന്നതിന്..!"- അപ്പാനി ശരത് കുറിച്ചു. അനന്തൻകാട് ആണ് അപ്പാനി ശരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/368716/mohanlal-appani-sarath-appani-sarath-shares-a-touching-note-about-mohanlal)