[moviemax.in] ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ കടന്നു വന്ന്, മായാനദിയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്‌മി. മലയാളത്തിൽ തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച ഐശ്വര്യ പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടിയ നടിയായി മാറി.
കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അകന്നു നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി.കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയ ഐശ്വര്യയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുവകയാണ്.
ചെന്നൈയിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനെത്തിയതായിരുന്നു ഐശ്വര്യ. മഞ്ഞ നിറത്തിലുള്ള, സ്ലീവ്ലെസ്, സ്ട്രാപ്‌പ്ലെസ് വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയിലെ ചിലർക്ക് ഐശ്വര്യയുടെ ലുക്ക് ഇഷ്‌ടപ്പെട്ടില്ല.
പൊതുവേദിയിൽ വരാൻ അനുയോജ്യമായ വസ്ത്രമല്ലെന്നാണ് സദാചാരവാദികൾ പറയുന്നത്. അൽപ്പം കൂടി മാന്യമായ വസ്ത്രം ധരിക്കാമായിരുന്നുവെന്നാണ് അവർ പറയുന്നത്. കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അങ്ങനെ തന്നെ ഇറങ്ങിയോടി എന്നൊക്കെയാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
ഐശ്വര്യയുടെ ചിത്രങ്ങൾക്കും വിഡിയോകൾക്കും താഴെ വളരെ മോശം ഭാഷയിലുള്ള അധിക്ഷേപം തുടരുകയാണ്.സോഷ്യൽ മീഡിയയിൽ നിന്നും മാസങ്ങൾ മുമ്പാണ് ഐശ്വര്യ പിന്മാറുന്നത്.
അതുകൊണ്ട് ഇതൊന്നും താരത്തിന് നേരിട്ടു കാണേണ്ടിവരില്ല. അതേസമയം ഐശ്വര്യയ്ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. എന്ത് ധരിക്കണമെന്നത് ഐശ്വര്യയുടെ സ്വാതന്ത്ര്യമാണെന്നും ഐശ്വര്യ ധരിച്ച വസ്ത്രത്തിന് പ്രശ്‌നങ്ങളൊന്നം തന്നെ ഇല്ലെന്നും കുറ്റം പറയുന്നവരുടെ കാഴ്ചപ്പാടുകളാണ് മാറേണ്ടതെന്നും അനുകൂലികൾ പറയുന്നു.
Cyber attack on Aishwarya Lekshmi's attire


































