---
title: "ട്രംപ് ഇറാന്റെ വിമോചകൻ; അമേരിക്കൻ നടപടിയെ പ്രശംസിച്ച് ബോളിവുഡ്  നടി മന്ദാന കരിമി"
english_title: "Bollywood actress Mandana Karimi praises US action"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345369/bollywood-actress-mandana-karimi-praises-us-action"
published_at: "2026-03-03T14:47:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a7b665377_13.jpg"
keywords: []
---

# ട്രംപ് ഇറാന്റെ വിമോചകൻ; അമേരിക്കൻ നടപടിയെ പ്രശംസിച്ച് ബോളിവുഡ്  നടി മന്ദാന കരിമി

> **Lead Summary:** **ഇ**റാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ബോളിവുഡ് താരം മന്ദാന കരിമി രംഗത്തെത്തി.

## Article Content

**ഇ**റാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ബോളിവുഡ് താരം മന്ദാന കരിമി രംഗത്തെത്തി.

ട്രംപിനെ ഇറാന്റെ 'വിമോചകൻ' എന്ന് വിശേഷിപ്പിച്ച താരം, അദ്ദേഹത്തെ പുരാതന പേർഷ്യൻ ചക്രവർത്തിയായ സൈറസ് ദ ഗ്രേറ്റിനോടാണ് ഉപമിച്ചത്. ഇറാനിലെ ജനത വർഷങ്ങളായി ഭരണകൂടത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങൾക്ക് അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇടപെടലുകൾ വലിയ ആശ്വാസമാണെന്ന് താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.

ടെഹ്‌റാനിൽ ജനിച്ച് വളർന്ന മന്ദാന, ബിഗ് ബോസ് ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലൂടെയും വിവിധ ബോളിവുഡ് ചിത്രങ്ങളിലൂടെയുമാണ് ഇന്ത്യൻ പ്രേക്ഷകർക്ക് പരിചിതയായത്. നിലവിലെ ഇറാൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ മുൻപും താരം ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345369/bollywood-actress-mandana-karimi-praises-us-action)