---
title: "സംതിങ് ഈസ് കുക്കിങ്! അല്ലു അർജുനും ബേസിലും ഒന്നിക്കുന്നു? തെലുങ്ക് മാധ്യമങ്ങളെ പിടിച്ചുകുലുക്കി ആ മലയാളി സാന്നിധ്യം"
english_title: "That Malayali presence shook the Telugu media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345273/that-malayali-presence-shook-the-telugu-media"
published_at: "2026-03-03T09:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a663ab54cb3_7.jpg"
keywords: []
---

# സംതിങ് ഈസ് കുക്കിങ്! അല്ലു അർജുനും ബേസിലും ഒന്നിക്കുന്നു? തെലുങ്ക് മാധ്യമങ്ങളെ പിടിച്ചുകുലുക്കി ആ മലയാളി സാന്നിധ്യം

> **Lead Summary:** **[ **മലയാള സിനിമയുടെ പെരുമ അതിരുകൾ കടക്കുമ്പോൾ, തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാകുന്നത് സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ ഹൈദരാബാദ് സന്ദർശനമാണ്.

## Article Content

**[ **മലയാള സിനിമയുടെ പെരുമ അതിരുകൾ കടക്കുമ്പോൾ, തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചയാകുന്നത് സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ ഹൈദരാബാദ് സന്ദർശനമാണ്.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കരുത്തിൽ മലയാളം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ, നമ്മുടെ പ്രതിഭകളെ തേടി അന്യഭാഷാ നിർമ്മാണ കമ്പനികൾ എത്തുന്നത് പതിവായിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് തെലുങ്ക് താരം അല്ലു സിരീഷിന്റെ വിവാഹ റിസപ്ഷനിൽ ബേസിൽ ജോസഫ് പങ്കെടുത്തത് വലിയ വാർത്താ പ്രാധാന്യം നേടുന്നത്. ഹൈദരാബാദിലെ അല്ലു സ്റ്റുഡിയോസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാം ചരൺ, നാനി, ബാലകൃഷ്ണ തുടങ്ങിയ പ്രമുഖർക്കൊപ്പം ബേസിലിന്റെ സാന്നിധ്യവും തെലുങ്ക് മാധ്യമങ്ങൾ പ്രത്യേകമായി അടയാളപ്പെടുത്തി.

ഇതിന് പിന്നാലെ 'സംതിങ് ഈസ് കുക്കിംഗ്' എന്ന മട്ടിലുള്ള ചർച്ചകളാണ് ആരാധകർക്കിടയിൽ ഉയരുന്നത്. അല്ലു അർജുനെ നായകനാക്കി ബേസിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നു എന്ന തരത്തിലുള്ള റൂമറുകൾ കഴിഞ്ഞ വർഷം മുതൽക്കേ സിനിമാ വൃത്തങ്ങളിൽ സജീവമായിരുന്നു.

ബേസിലും അല്ലു അർജുനും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അല്ലു കുടുംബത്തിലെ വിശേഷങ്ങളിൽ ബേസിൽ നേരിട്ട് പങ്കെടുക്കുന്നത് ഈ അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നു.

മിന്നൽ മുരളിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ ബേസിലും ഐക്കൺ സ്റ്റാർ അല്ലു അർജുനും ഒന്നിച്ചാൽ അതൊരു വമ്പൻ സിനിമാ വിരുന്നാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/345273/that-malayali-presence-shook-the-telugu-media)