---
title: "ഷാജി പാപ്പനും സംഘവും ഇരട്ടി ആവേശത്തിൽ; 'ആട് 3' രണ്ടാം ഭാഗം റെഡി, പ്രേക്ഷകർ ഒരു ഗ്രീൻ സിഗ്നൽ തന്നാൽ മതിയെന്ന് സംവിധായകൻ"
english_title: "'Aadu 3' part 2 is ready, director says audience just needs to give it a green signal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345330/aadu-3-part-2-is-ready-director-says-audience-just-needs-to-give-it-a-green-signal"
published_at: "2026-03-03T12:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a68c4b73e33_10.jpg"
keywords: []
---

# ഷാജി പാപ്പനും സംഘവും ഇരട്ടി ആവേശത്തിൽ; 'ആട് 3' രണ്ടാം ഭാഗം റെഡി, പ്രേക്ഷകർ ഒരു ഗ്രീൻ സിഗ്നൽ തന്നാൽ മതിയെന്ന് സംവിധായകൻ

> **Lead Summary:** **മ**ലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആട്-3' ഒരു എപ്പിക് ഫാന്റസി ചിത്രമായിരിക്കുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

## Article Content

**മ**ലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ആട്-3' ഒരു എപ്പിക് ഫാന്റസി ചിത്രമായിരിക്കുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

സിനിമ ത്രീഡിയിൽ ഒരുക്കാം എന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചത് നടൻ സൈജു കുറുപ്പായിരുന്നു. എന്നാൽ സിനിമയുടെ സ്കെയിൽ വർദ്ധിച്ചതോടെയും ചിത്രീകരണം നീണ്ടുപോയതോടെയും ത്രീഡി എന്ന പ്ലാൻ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ആട് ഫ്രാഞ്ചൈസിയിലെ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ഭാഗങ്ങളുള്ള ഒരു വലിയ പ്രോജക്റ്റായാണ് മൂന്നാം ഭാഗം വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ ചിത്രീകരിച്ചിരിക്കുന്നത് ഇതിന്റെ ഒന്നാം ഭാഗമാണ്.

ഇതിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു. ആദ്യ ഭാഗത്തിന് പ്രേക്ഷകർ നൽകുന്ന സ്വീകാര്യത അനുസരിച്ച് അടുത്ത ഭാഗത്തിന്റെ ജോലികൾ ആരംഭിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

മറ്റു ഭാഷകളിലുള്ള പ്രേക്ഷകർക്ക് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി ആടിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്ത് ഉടൻ തന്നെ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു.

ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, വിനായകൻ, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, വിജയ് ബാബു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും സംയുക്തമായി നിർമ്മിക്കുന്ന ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം മാർച്ച് 19-ന് ഈദ് റിലീസായി തീയേറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/345330/aadu-3-part-2-is-ready-director-says-audience-just-needs-to-give-it-a-green-signal)