---
title: "#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍ "
english_title: "#footage #youngwoman #traveling  #bikini #bus  #now #going #viral #socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/199578/footage-youngwoman-traveling-bikini-bus-now-going-viral-socialmedia"
published_at: "2024-04-18T14:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620e60c005af_viral.jpg"
keywords: []
---

# #viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍ 

> **Lead Summary:** ഡല്‍ഹി മെട്രോയില്‍ ചിത്രീകരിച്ച പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മെട്രോയില്‍ ഡാന്‍സ് ചെയ്യുന്നതും പാട്ട് പാടുന്നതുമെല്ലാം അക്കൂട്ടത്തിലുണ്ടാകാറുണ്ട്.

## Article Content

ഡല്‍ഹി മെട്രോയില്‍ ചിത്രീകരിച്ച പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മെട്രോയില്‍ ഡാന്‍സ് ചെയ്യുന്നതും പാട്ട് പാടുന്നതുമെല്ലാം അക്കൂട്ടത്തിലുണ്ടാകാറുണ്ട്.

ഡല്‍ഹിയിലെ തിരക്കേറിയ ഒരു ബസില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. മറ്റൊരു യുവാവും എഴുന്നേറ്റ് ദൂരെപ്പോയി ഇരിക്കുന്നുണ്ട്.

ഡല്‍ഹി ബസ്സസ് എന്ന എക്‌സ് അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ബസുകളില്‍ വിശ്വസിച്ച് യാത്ര ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നും ഇതിന്റെയെല്ലാം ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും വീഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഈ വീഡിയോക്ക് താഴെ യുവതിയെ അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. എന്ത് വസ്ത്രം ധരിക്കണമെന്ന് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഈ വസ്ത്രധാരണം അനുചിതമാണെന്നും അശ്ലീലമാണെന്നും മറ്റു ചിലര്‍ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/199578/footage-youngwoman-traveling-bikini-bus-now-going-viral-socialmedia)