#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി
Apr 24, 2024 09:21 AM | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിക്കുന്നത് മാർച്ച് 10ന് ആണ്. നിലവിൽ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ് ഷോ. ഈ സീസണിൽ ആദ്യദിനം മുതൽ പ്രേ​ക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികൾ ആണ് ​ഗബ്രിയും ജാസ്മിനും.

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഏറ്റെടുത്തത്. ഒരു പക്ഷേ ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടിയ മത്സരാർത്ഥികൾ ഇവരാകും. ഒടുവിൽ ജബ്രി എന്ന ഓമനപ്പേരും ഈ കോമ്പോയ്ക്ക് പ്രേക്ഷകർ നൽകി.

ഇപ്പോഴിതാ ഈ കോമ്പോ പിരിയുന്നോ എന്ന ചോദ്യവുമായാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്. പുതിയ ബി​ഗ് ബോസ് പ്രമോ തന്നെയാണ് അതിന് കാരണം. റെസ്മിൻ, ജാസ്മിൻ, ​ഗബ്രി എന്നിവരാണ് പ്രമോയിൽ ഉള്ളത്. "എനിക്ക് ഇതിന് ഒരു അടിവരയിടണം. ഫ്രണ്ട്ഷിപ്പിന് മുകളിലാണ് എന്ന് പറഞ്ഞിട്ട് പ്രണയിതാക്കളുടെ പ്രവർത്തികൾ കാണുക്കുമ്പോൾ ബന്ധം കിട്ടുന്നില്ല", എന്ന് ജാസ്മിൻ പറയുന്നുണ്ട്.

"ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നു പോകണം. അല്ലെങ്കിൽ ഇവൾ ഈ വീട്ടിൽ നിന്നും പോകണം. അങ്ങനെ ആണെങ്കിൽ ഇതിലൊരു ക്ലാരിറ്റി വരും", എന്നാണ് ​ഗബ്രി പറയുന്നത്. ഇതിന് "പക്ഷേ എത്രനാൾ നീ ഒരു സത്യത്തെ കള്ളമാക്കി പറഞ്ഞുകൊണ്ടിരിക്കും", എന്നായിരുന്നു ജാസ്മിന്റെ ചോദ്യം. എന്ത് സത്യത്തെയാണ് ഞാൻ കള്ളമാക്കി പറയണേ എന്ന് ​ഗബ്രി ചോദിക്കുന്നുണ്ട്. "എനിക്ക് ഇവിടെ ഭയങ്കര ഇഷ്ടമാണ്", എന്നായിരുന്നു ജാസ്മിന്റെ മറുപടി.

"എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല", എന്നാണ് ​ഗബ്രി പറഞ്ഞത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി എന്നാണ് ഇത് കേട്ട് ജാസ്മിൻ റെസ്മിനോട് പറയുന്നതെന്ന് പ്രമോയിൽ കാണിക്കുന്നുമുണ്ട്. ഈ പ്രമോ ഇപ്പോൾ വിവിധ ബി​ഗ് ബോസ് ഫാൻ പേജുകളിൽ പ്രചരിക്കുകയാണ്. ജബ്രി കോമ്പോ പിരിഞ്ഞോ എന്നാണ് ഇവർ ചോദിക്കുന്നത്. എന്തായാലും എന്താണ് ഇവിടെ നടന്നതെന്ന് അറിയാൻ ഇന്ന് വൈകുന്നേരം 9.30 വരെ കാത്തിരിക്കേണ്ടി വരും.

#jasmin #gabri #bigg #boss #malayalam #season #6

Next TV

Related Stories
'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

Jan 21, 2026 02:03 PM

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ്...

Read More >>
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories