---
title: "'സിനിമയിലെ വില്ലന്മാരേക്കാൾ വലിയ അഭിനയം, ആര്യയെ അയാൾ ചതിച്ചു വീഴ്ത്തി..'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്"
english_title: "Alleppey Ashraf makes a shocking revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346622/alleppey-ashraf-makes-a-shocking-revelation"
published_at: "2026-03-09T15:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae9a7650c91_Alleppey_Ashraf_makes_a_shocking_revelation.jpg"
keywords: []
---

# 'സിനിമയിലെ വില്ലന്മാരേക്കാൾ വലിയ അഭിനയം, ആര്യയെ അയാൾ ചതിച്ചു വീഴ്ത്തി..'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ ബാബു. 'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ആര്യ, പിന്നീട് സിനിമയിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും തന്റേതായ ഇടം കണ്ടെത്തി. ഇപ്പോഴിതാ ആര്യയുടെ മുൻകാല പ്രണയത്തെക്കുറിച്ചും ആ ബന്ധത്തിലുണ്ടായ ചതിയെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ ബാബു. 'ബഡായി ബംഗ്ലാവ്' എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ആര്യ, പിന്നീട് സിനിമയിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും തന്റേതായ ഇടം കണ്ടെത്തി. ഇപ്പോഴിതാ ആര്യയുടെ മുൻകാല പ്രണയത്തെക്കുറിച്ചും ആ ബന്ധത്തിലുണ്ടായ ചതിയെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

ആര്യയെ പ്രണയിച്ചിരുന്ന ആൾ സിനിമയിലെ വില്ലന്മാരെപ്പോലും കവച്ചുവെക്കുന്ന തരത്തിൽ അഭിനയിച്ച് അവളെ വഞ്ചിക്കുകയായിരുന്നുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. ജീവിതത്തിൽ ഇത്രയും വലിയൊരു ചതി നേരിടേണ്ടി വന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് ആര്യ കരുത്തോടെ മുന്നോട്ടു വന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

> "ആര്യയുടെ നിഷ്കളങ്കമായ സ്നേഹത്തെ കാമുകനായ വില്ലൻ ചൂഷണം ചെയ്യുകയാണെന്ന് ആ പാവം അറിഞ്ഞില്ല. സിനിമയിലെ വില്ലൻമാരെ പോലും കവച്ചുവെച്ച അഭിനയം കാഴ്ച വെച്ചയാളായിരുന്നു. രണ്ട് പ്രാവശ്യം വിവാഹമോചനം കഴിഞ്ഞയാളാണ് ഇയാൾ. മൂന്ന് വർഷം പ്രണയവും ലിവിംഗ് ടുഗെഗറുമായി ആര്യയെ എല്ലാ വിധത്തിലും ചൂഷണം ചെയ്ത ശേഷം നിഷ്കരുണം ഉപേക്ഷിച്ചു. ബിഗ് ബോസിലെ 75 ദിവസത്തെ സംഘർഷഭരിതമായ ജീവിതത്തിന് ശേഷം പുറത്തിറങ്ങിയ ആര്യ ആദ്യം വിളിച്ചത് തന്റെ മകളെയോ വീട്ടുകാരെയോ ആയിരുന്നില്ല. ആ കൊടും ചതിയനെയാണ്.

പിന്നീ‌ടാണ് തന്നെ ഞെട്ടിച്ച, മനസിനെ അപ്പാടെ തകർത്ത് കളഞ്ഞ ആ സത്യം ആര്യ അറിയുന്നത്. അയാൾ താൻ പരിചയപ്പെടുത്തിയ തന്റെ പ്രിയ കൂട്ടുകാരിയുമായി ജീവിതം തുടങ്ങിക്കഴിഞ്ഞു. തന്നെ ചതിച്ച കാമുകനെ പറ്റി പറയുമ്പോൾ ആര്യ ഇന്നും വിങ്ങിപ്പൊട്ടാറുണ്ട്. ദുർബലയായ പെൺകുട്ടിയായിരുന്നെങ്കിൽ അതിന്റെ പര്യവസാനം വലിയ ദുരന്തമായേനെ. ഇവിടെയാണ് ആര്യ എന്ന പെൺകരുത്തിനെ നാം കാണേണ്ടത്.

തന്റെ മുൻപ്രണയത്തെക്കുറിച്ച് ആര്യയും പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിട്ടുണ്ട്. ''ബിഗ് ബോസിലേക്ക് കയറുന്നതിന് മുൻപ് വിളിച്ചപ്പോൾ അത്രയും ദിവസങ്ങൾ എന്നെ കാണാൻ പറ്റാത്തതിൽ അയാൾ കരയുകയായിരുന്നു. ആ 75 ദിവസത്തിനുള്ളിൽ എന്താണ് മാറിയതെന്ന് എനിക്കറിയില്ല. എന്താണ് പ്രശ്നമെന്ന് പിന്നീട് ഞാൻ കണ്ടുപിടിച്ചു. അയാളും എന്റെ സുഹൃത്തും തമ്മിൽ ബന്ധമായി. അത് അറിഞ്ഞപ്പോൾ വെടി അവരെ രണ്ടുപേരെയും വെടിവെച്ചു കൊല്ലാൻ തോന്നിയിട്ടുണ്ട്'', എന്നാണ് ആര്യ പറ‍ഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346622/alleppey-ashraf-makes-a-shocking-revelation)