---
title: "'സഹോദരങ്ങൾ കൂടെയുള്ളത് വലിയ കരുത്താണ്'; തന്റെ കുടുംബത്തിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ"
english_title: "Ahana Krishna shares interesting facts about her family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346242/ahana-krishna-shares-interesting-facts-about-her-family"
published_at: "2026-03-07T14:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abea33d9a53_17.jpg"
keywords: []
---

# 'സഹോദരങ്ങൾ കൂടെയുള്ളത് വലിയ കരുത്താണ്'; തന്റെ കുടുംബത്തിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ

> **Lead Summary:** > **കൃ**ഷ്ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വലിയൊരു കുടുംബത്തിൽ വളരുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി അഹാന കൃഷ്ണ. "ഒരുപാട് സഹോദരങ്ങളുള്ളതിന്റെ ഗുണം ഓരോ ഇമോഷനും പങ്കുവെക്കാൻ ആളുണ്ടാകും എന്നതാണ്. എന്റെ അമ്മയ്ക്ക് സുഖമില്ലെങ്കിൽ എനിക്കും സഹോദരങ്ങൾക്കും വിഷമമുണ്ടാകും.

## Article Content

> **കൃ**ഷ്ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വലിയൊരു കുടുംബത്തിൽ വളരുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി അഹാന കൃഷ്ണ. "ഒരുപാട് സഹോദരങ്ങളുള്ളതിന്റെ ഗുണം ഓരോ ഇമോഷനും പങ്കുവെക്കാൻ ആളുണ്ടാകും എന്നതാണ്. എന്റെ അമ്മയ്ക്ക് സുഖമില്ലെങ്കിൽ എനിക്കും സഹോദരങ്ങൾക്കും വിഷമമുണ്ടാകും.

> പക്ഷേ, അതേ വിഷമം എന്റെ ബെസ്റ്റ് ഫ്രണ്ടിന് തോന്നണമെന്ന് എനിക്ക് പ്രതീക്ഷിക്കാനാകില്ല. അവർക്ക് നമ്മളെ മനസ്സിലാക്കാൻ പറ്റുമെങ്കിലും അതേ ഇമോഷൻ പങ്കുവെക്കാനാകില്ല. വീട്ടിൽ എന്ത് നല്ല കാര്യം നടന്നാലും മോശം കാര്യം നടന്നാലും പങ്കുവെക്കാൻ ആളുണ്ട്. കാരണം ഞങ്ങൾ ഒരേയിടത്ത് നിന്ന് വരുന്നവരാണ്," എന്ന് അഹാന പറഞ്ഞു. സഹോദരി ദിയ വിവാഹം കഴിഞ്ഞ് മാറിയെങ്കിലും വീട്ടിൽ ഇപ്പോഴും ആളുകളുള്ളതിനാൽ ആ വിടവ് അനുഭവപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

> വലിയ കുടുംബത്തിലെ രസകരമായ പരിമിതികളെക്കുറിച്ചും അഹാന സംസാരിച്ചു: "വീട്ടിൽ സ്ഥലമില്ലാത്തതാണ് ഒരുപാട് ആളുകളുള്ളതിന്റെ ദോഷവശം. ഞങ്ങളുടെ തുണികൾ വെയ്ക്കാൻ പോലും ബുദ്ധിമുട്ടാണ്. ഞങ്ങളെല്ലാവരും വളർന്നു വലുതായി ഇൻഫ്ലുവൻസേഴ്സാകും എന്നൊന്നും അച്ഛനും അമ്മയും വിചാരിച്ചുകാണില്ല. പിന്നെ കറികളൊക്കെ നമ്മുടെ ഇഷ്ടത്തിന് എടുക്കാനാകില്ല എന്നതാണ് മറ്റൊരു കാര്യം, കാരണം എല്ലാവർക്കും വേണമല്ലോ," അഹാന തമാശരൂപേണ പറഞ്ഞു. വസ്ത്രങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതും ഭക്ഷണകാര്യത്തിലെ വിട്ടുവീഴ്ചകളുമെല്ലാം വലിയ കുടുംബത്തിലെ രസകരമായ അനുഭവങ്ങളാണെന്നാണ് താരം പങ്കുവെക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346242/ahana-krishna-shares-interesting-facts-about-her-family)