---
title: "ട്രോളുകൾക്കും വിമർശനങ്ങൾക്കും ചുട്ട മറുപടി; ഘാനയിലെ മസാജ് വിവാദത്തിൽ പ്രതികരിച്ച് ബാക്ക്പാക്കർ അരുണിമ"
english_title: "Backpacker Arunima responds to trolls and criticisms; responds to massage controversy in Ghana"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346291/backpacker-arunima-responds-to-trolls-and-criticisms-responds-to-massage-controversy-in-ghana"
published_at: "2026-03-07T16:51:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac0b049dbfd_responds_to_massage_controversy_in_Ghana.jpg"
keywords: []
---

# ട്രോളുകൾക്കും വിമർശനങ്ങൾക്കും ചുട്ട മറുപടി; ഘാനയിലെ മസാജ് വിവാദത്തിൽ പ്രതികരിച്ച് ബാക്ക്പാക്കർ അരുണിമ

> **Lead Summary:** വ്യത്യസ്തമായ യാത്രാനുഭവങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ ബാക്ക്പാക്കർ അരുണിമ, തനിക്കെതിരെ ഉയർന്ന പുതിയ വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി. വിവിധ ലോകരാജ്യങ്ങളിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളും കാഴ്ചകളും തന്റെ വ്ലോഗുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള അരുണിമയ്ക്ക് നേരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. ഘാനയിലെ ഒരു വെള്ളച്ചാട്ടത്തിന് സമീപം തദ്ദേശീയരിൽ നിന്നും മസാജ് സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചതാണ് ഏറ്റവും ഒടുവിലായി വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചത്.

## Article Content

വ്യത്യസ്തമായ യാത്രാനുഭവങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ ബാക്ക്പാക്കർ അരുണിമ, തനിക്കെതിരെ ഉയർന്ന പുതിയ വിവാദങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി. വിവിധ ലോകരാജ്യങ്ങളിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളും കാഴ്ചകളും തന്റെ വ്ലോഗുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുള്ള അരുണിമയ്ക്ക് നേരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. ഘാനയിലെ ഒരു വെള്ളച്ചാട്ടത്തിന് സമീപം തദ്ദേശീയരിൽ നിന്നും മസാജ് സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചതാണ് ഏറ്റവും ഒടുവിലായി വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചത്.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്ന സാഹചര്യത്തിലാണ് അരുണിമ മറുപടിയുമായി എത്തിയത്. ഓരോ രാജ്യത്തെയും ആചാരങ്ങളും രീതികളും തന്റേതായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും, ഇത്തരം വിമർശനങ്ങൾ തന്നെ ബാധിക്കില്ലെന്നുമാണ് താരത്തിന്റെ നിലപാട്. യാത്രാ ലോകത്തെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്നെ ഉയർന്നുവന്ന പരിഹാസങ്ങൾക്കും ട്രോളുകൾക്കും വ്യക്തമായ മറുപടി അരുണിമ നൽകിക്കഴിഞ്ഞു.

യാത്ര എന്നത് ഹോട്ടലിൽ താമസിച്ച്, സ്ഥലങ്ങൾ കാണാൻ പോകുന്നതല്ലെന്ന് പറഞ്ഞ അരുണിമ, കമന്റുകളിൽ വരുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും തന്റെ ലക്ഷ്യത്തെ മാറ്റില്ലെന്ന് പറയുന്നു. താൻ മരണം വരെ സഞ്ചരിച്ച് കൊണ്ടേയിരിക്കുമെന്നും യാത്രയോട് അത്രയ്ക്കും പ്രണയമാണെന്നും അരുണിമ വ്യക്തമാക്കുന്നു.

എന്റെ യാത്രകൾ എപ്പോഴും ആളുകളുടെ മനസ്സിൽ ചോദ്യം ഉയർത്തും. ചിലർക്ക് പ്രചോദനമാകും ചിലർക്ക് വിമർശനം ആകാം. ഞാൻ ghanaയിലെ ഒരു വെള്ളച്ചാട്ടത്തിൽ മസാജ് ചെയ്യാൻ പോയ ഒരു അനുഭവം പങ്കുവെച്ചു. അതൊരു സംസ്കാരത്തെ തൊട്ടറിയാനുള്ള ശ്രമമായിരുന്നു. എന്റെ യാത്രയെ കൂടുതൽ എനർജറ്റിക് ആക്കാനുള്ളതും. കമന്റുകളിൽ വരുന്ന പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും എന്റെ ലക്ഷ്യത്തെ മാറ്റില്ല. ഞാൻ കാണുന്നതും പഠിക്കുന്നതും അനുഭവിക്കുന്നതും ലോകത്തെ തൊട്ടറിയുന്നതാണ്. യാത്ര എന്നത് ഹോട്ടലുകളിൽ പോയി താമസിക്കുക, അവിടത്തെ സ്ഥലങ്ങൾ കാണുക എന്നത് മാത്രമല്ല. ഈ ലോകം വിശാലമാണ് അത് കാണണം അനുഭവിക്കണം തൊട്ടറിയണം. എനിക്കിഷ്ടമുള്ള വഴികളിലൂടെ ഞാൻ പോകും. എന്റെ ജീവിതം എന്റെ യാത്ര എന്റെ തിരഞ്ഞെടുപ്പ്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടിരിക്കും ഞാൻ അതിനു പുറകെ പോയാൽ ഞാൻ എവിടെയും എത്തില്ല. അതുകൊണ്ട് ഞാൻ സഞ്ചാരത്തിന്റെ പാതയിലാണ്. ഞാൻ യാത്രയുടെ പാതയിലാണ്. അങ്ങനെ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും എന്റെ മരണംവരെ. ഇനി അത് എന്തൊക്കെ സംഭവിച്ചാലും ഞാൻ തുടർന്നുകൊണ്ടിരിക്കും. കാരണം ഞാൻ അത്രമേൽ പ്രണയത്തിലാണ് യാത്രയോട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346291/backpacker-arunima-responds-to-trolls-and-criticisms-responds-to-massage-controversy-in-ghana)