---
title: "'സഞ്ജു, നിന്റെ യഥാർഥ കഴിവ് നീ ലോകത്തിന് കാണിച്ചുകൊടുത്തു, പൊളിക്കൂ അനിയാ....'; സഞ്ജു സാംസണെ അഭിനന്ദിച്ച് പൃഥ്വിരാജ്"
english_title: "T20 World Cup, Prithviraj congratulates SanjuSamson"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346613/t20-world-cup-prithviraj-congratulates-sanjusamson"
published_at: "2026-03-09T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae95d955cc4_sanju.jpg"
keywords: []
---

# 'സഞ്ജു, നിന്റെ യഥാർഥ കഴിവ് നീ ലോകത്തിന് കാണിച്ചുകൊടുത്തു, പൊളിക്കൂ അനിയാ....'; സഞ്ജു സാംസണെ അഭിനന്ദിച്ച് പൃഥ്വിരാജ്

> **Lead Summary:** **** ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ചരിത്രനേട്ടം കൊയ്തതിന് പിന്നാലെ, മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. സഞ്ജുവിന്റെ ഈ ലോകകപ്പ് യാത്രയെ ഒരു യഥാർഥ 'യക്ഷിക്കഥ' എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിച്ചത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

## Article Content

**** ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ചരിത്രനേട്ടം കൊയ്തതിന് പിന്നാലെ, മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. സഞ്ജുവിന്റെ ഈ ലോകകപ്പ് യാത്രയെ ഒരു യഥാർഥ 'യക്ഷിക്കഥ' എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിച്ചത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

> "ടീം ഇന്ത്യ ലോകചാമ്പ്യന്മാരായിരിക്കുന്നു! ടി20 കിരീടം നിലനിർത്തുന്ന ആദ്യ ടീം. എന്നാൽ ഈ ടൂർണമെന്റിലെ ഏറ്റവും വലിയ അത്ഭുതം, വിധി സഞ്ജു സാംസണിനായി എഴുതിയ തിരക്കഥയാണ്. ആദ്യ 15 പേരുടെ പട്ടികയിൽ ഉണ്ടാകുമോ എന്ന് പോലും സംശയമായിരുന്ന സ്ഥാനത്തുനിന്നും, വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച് 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' ആയി മാറിയ സഞ്ജുവിന്റെ വളർച്ച അവിശ്വസനീയമാണ്.

1998ലെ ഷാർജ കപ്പിൽ സചിൻ ടെണ്ടുൽക്കർ കാഴ്ചവെച്ച ഇതിഹാസ തുല്യമായ 'ഡെസേർട്ട് സ്റ്റോം' പ്രകടനത്തോടാണ് പൃഥ്വിരാജ് സഞ്ജുവിനെ ഉപമിച്ചത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സചിൻ ടെണ്ടുൽക്കറുടെ തന്നെ ഉപദേശങ്ങൾ കരുത്താക്കി സഞ്ജു ആ പ്രകടനത്തെയും മറികടന്നിരിക്കുന്നു.

> മൂന്ന് നോക്കൗട്ട് മത്സരങ്ങൾ, മൂന്ന് മാച്ച് വിന്നിങ് ഇന്നിംഗ്‌സുകൾ! സഞ്ജു, നിന്റെ യഥാർഥ കഴിവ് നീ ലോകത്തിന് കാണിച്ചുകൊടുത്തു. ലോകവേദികളിൽ ഇനിയും വിസ്മയങ്ങൾ തീർക്കുക. വരുംതലമുറകൾക്ക് മാതൃകയാകുന്ന രീതിയിലുള്ള വലിയൊരു പൈതൃകം ഇനിയും കെട്ടിപ്പടുക്കുക! പൊളിക്കൂ അനിയാ (ചേട്ടാ) !" - പൃഥ്വിരാജ് കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346613/t20-world-cup-prithviraj-congratulates-sanjusamson)