---
title: "'വേറെ പണിക്കു പോയിക്കൂടെ?' ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയ ആദിലയ്ക്കും നൂറയ്ക്കും നേരെ സൈബർ ആക്രമണം"
english_title: "After Bigg Boss, Adila-Noora duo starts a new 'job' on Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346138/after-bigg-boss-adila-noora-duo-starts-a-new-job-on-instagram"
published_at: "2026-03-07T10:03:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abab34448f9_6.jpg"
keywords: []
---

# 'വേറെ പണിക്കു പോയിക്കൂടെ?' ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയ ആദിലയ്ക്കും നൂറയ്ക്കും നേരെ സൈബർ ആക്രമണം

> **Lead Summary:** **[ **ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ ആദില-നൂറ ജോഡികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിക്കാൻ ഇൻസ്റ്റാഗ്രാമിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചതാണ് സൈബർ ലോകത്തെ പുതിയ ചർച്ചാവിഷയം.

## Article Content

**[ **ബിഗ് ബോസ് മലയാളം സീസൺ ഏഴിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരികളായി മാറിയ ആദില-നൂറ ജോഡികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിക്കാൻ ഇൻസ്റ്റാഗ്രാമിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചതാണ് സൈബർ ലോകത്തെ പുതിയ ചർച്ചാവിഷയം.

ബിഗ് ബോസ് ഷോയ്ക്ക് മുൻപ് വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്ന ഇവർക്ക്, ഷോയ്ക്ക് ശേഷം വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു. നിലവിൽ തങ്ങളുടെ ജോലിയും വ്ലോഗിംഗുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വരുമാനം വർദ്ധിപ്പിക്കാനുള്ള ഇൻസ്റ്റാഗ്രാമിന്റെ പുതിയ മാർഗ്ഗം ഇരുവരും പരീക്ഷിക്കുന്നത്.

പ്രതിമാസം 399 രൂപ നൽകി സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഇവരുടെ എക്സ്ക്ലൂസീവ് വീഡിയോകളും ഫോട്ടോകളും കാണാൻ സാധിക്കുക. സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ഇരുവർക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ 845 സബ്‌സ്‌ക്രൈബേഴ്‌സുമായി നൂറയാണ് മുന്നിലുള്ളത്. സബ്‌സ്‌ക്രൈബർമാർക്കായി ഇതിനോടകം തന്നെ നിരവധി സ്റ്റോറികളും ഒരു പോസ്റ്റും നൂറ പങ്കുവെച്ചുകഴിഞ്ഞു. 503 സബ്‌സ്‌ക്രൈബേഴ്‌സുള്ള ആദിലയാകട്ടെ 31 സ്റ്റോറികളാണ് ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവരുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണവും സ്റ്റോറികളും വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. എപ്പോഴും എന്നപോലെ ഈ നീക്കത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇത്തരം സബ്‌സ്‌ക്രിപ്‌ഷനുകളുടെ ആവശ്യമുണ്ടോ എന്നും മറ്റ് ജോലികൾക്ക് പോയിക്കൂടെ എന്നുമാണ് വിമർശകരുടെ പ്രധാന ചോദ്യം. എന്നാൽ നല്ല ഉള്ളടക്കങ്ങൾ പങ്കുവെക്കുകയാണെങ്കിൽ പൂർണ്ണ പിന്തുണ നൽകുമെന്ന് ഒരു വിഭാഗം ആരാധകർ വ്യക്തമാക്കുന്നു.

ക്രിയേറ്റർമാർക്ക് തങ്ങളുടെ ഫോളോവേഴ്‌സിൽ നിന്നും നേരിട്ട് വരുമാനം കണ്ടെത്താൻ സഹായിക്കുന്ന ഒന്നാണ് ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ. സാധാരണ പോസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായി പ്രത്യേക ലൈവ് വീഡിയോകൾ, ബാഡ്ജുകൾ, റീലുകൾ എന്നിവ ഈ ഫീച്ചറിലൂടെ കാണാൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/346138/after-bigg-boss-adila-noora-duo-starts-a-new-job-on-instagram)