കാത്തിരിപ്പിന് വിരാമം; 'പേട്രിയറ്റിലെ' ആദ്യ ഗാനം മാർച്ച് 12-ന് സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിലൂടെ

കാത്തിരിപ്പിന് വിരാമം; 'പേട്രിയറ്റിലെ' ആദ്യ ഗാനം മാർച്ച് 12-ന് സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിലൂടെ
Mar 9, 2026 09:55 PM | By Roshni Kunhikrishnan

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റിലെ' ആദ്യ ഗാനം മാർച്ച് 12-ന് പുറത്തിറങ്ങും. സംഗീത സംവിധായകൻ സുഷിൻ ശ്യാം തന്നെ ഈണമിട്ട ചിത്രത്തിലെ 'കാറ്റു തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് ആദ്യം റിലീസ് ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് കപിൽ കപിലനും സായ് പ്രഭയും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനുമാണ് ഈ ഗാനരംഗത്തിൽ വേഷമിടുന്നത്. ഇതാദ്യമായാണ് സുഷിൻ ശ്യാമിന്റെ ഔദ്യോഗിക യുറ്റ്യൂബ് ചാനലിലൂടെ ഒരു സിനിമാഗാനത്തിന്റെ റിലീസ് നടക്കുന്നത്. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ സ്വതന്ത്ര സംഗീത ആൽബങ്ങളും തന്റെ ചാനലിലൂടെ അവതരിപ്പിക്കാൻ സുഷിൻ ലക്ഷ്യമിടുന്നുണ്ട്.

ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്ന് നിർമ്മിക്കുന്ന 'പേട്രിയറ്റ്', വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന വലിയ പ്രത്യേകതയോടെയാണ് എത്തുന്നത്. ഇവർക്കൊപ്പം ഫഹദ് ഫാസിൽ, നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ഈ വർഷം ഏപ്രിലിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

Content Highlight: The wait is over; The first song from 'Patriot' will be released on March 12th on Sushin Shyam's YouTube channel

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories

News Roundup

GCC News