---
title: "#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി"
english_title: "#biggboss #malayalam #season6 #gabri #says #he #interacted #jasmine #just #friend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/201064/biggboss-malayalam-season6-gabri-says-he-interacted-jasmine-just-friend"
published_at: "2024-04-25T12:42:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a029991c50_jasmin.jpg"
keywords: []
---

# #BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

> **Lead Summary:** ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള ബന്ധം ബി​ഗ് ബോസ് വീട്ടിൽ ദിനംപ്രതി സങ്കീർണമാവുകയാണ്. ​ഗബ്രിക്ക് തന്നോടുള്ള അ‌‌ടുപ്പത്തിൽ വ്യക്തത വരുത്താൻ ജാസ്മിൻ പരമാവധി ശ്രമിച്ചിട്ടും ന‌ടന്നില്ല.

## Article Content

ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള ബന്ധം ബി​ഗ് ബോസ് വീട്ടിൽ ദിനംപ്രതി സങ്കീർണമാവുകയാണ്. ​ഗബ്രിക്ക് തന്നോടുള്ള അ‌‌ടുപ്പത്തിൽ വ്യക്തത വരുത്താൻ ജാസ്മിൻ പരമാവധി ശ്രമിച്ചിട്ടും ന‌ടന്നില്ല.

രെസ്മിനെയും ഒപ്പമിരുത്തിയാണ് ജാസ്മിൻ ​ഗബ്രിയോട് സംസാരിക്കുന്നത്. തനിക്ക് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ജാസ്മിൻ പറയുന്നുണ്ട്. എല്ലാവരും ഇത് പറയുന്നു.

ലാലേട്ടനും ബി​ഗ് ബോസും നേരിട്ടും പരോക്ഷമായും പറഞ്ഞു. അവിടെ കൊടുക്കേണ്ട കൺക്ലൂഷൻ എന്നത് ഒന്നുകിൽ പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നാവുകയെന്നാണെന്ന് ജാസ്മിൻ തുറന്ന് പറഞ്ഞു. 

ഇതിന് ​ഗബ്രി മറുപടി നൽകി. ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്. എല്ലാവരോടും ഞാൻ പറഞ്ഞ് കഴിഞ്ഞു.

എനിക്കിവളെ ഇഷ്ടമാണ്. എന്നാൽ ഇവളുമായി റിലേഷൻഷിപ്പിലാകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ലെന്ന് ​ഗബ്രി വ്യക്തമാക്കി.

ഗബ്രിയോടുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിനും സംസാരിച്ചു. ഇവിടെയുള്ളവർ കാണുന്നത് ഫിസിക്കൽ ടച്ച് ആയിരിക്കും. ഞങ്ങൾ രണ്ട് പേരും ഫിസിക്കൽ ‌ടച്ചിൽ അല്ല പ്രണയം കാണിക്കുന്നത്. 

ഞങ്ങളു‌ടെ മുഖത്താണ്, കണ്ണിലാണെന്ന് ജാസ്മിൻ പറഞ്ഞു. ഇതേക്കുറിച്ച് ​ഗബ്രി സംസാരിച്ചു. രണ്ട് പേർക്ക് ആഴത്തിലുള്ള പ്രണയമാണ്. പക്ഷെ മുന്നോട്ട് പോകാൻ പറ്റുന്നില്ല.

അത് തെറ്റാണോ എന്ന് ​ഗബ്രി ചോദിച്ചു. എന്നെ തളർത്താൻ പറ്റുന്ന ഒരേയൊരു ടോപിക് ജാസ്മിനാണ്. ഇവളെ ഉപയോ​ഗിച്ച് എന്നെ അറ്റാക്ക് ചെയ്താൽ ഞാൻ തളർന്ന് പോകും. ഇവളെ അറ്റാക്ക് ചെയ്താൽ തളർന്ന് പോകും. 

അതല്ലാതെ ഈ വീട്ടിൽ പതിനെട്ട് പേർ ഒരുമിച്ച് നിന്നാലും എന്റെ രോമത്തിൽ തൊടില്ലെന്ന് ​ഗബ്രി വ്യക്തമാക്കി. തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്നും ആൾ‌ക്കാരെന്ത് പറഞ്ഞാലും ഞാൻ നിൽക്കേണ്ട രീതി ഞാനാണ് തീരുമാനിക്കുകയെന്ന് ​ഗബ്രി പറഞ്ഞപ്പോൾ ജാസ്മിൻ ഇടപെട്ടു. നീ ക്യാമറയിൽ നോക്കിയല്ല പറയേണ്ടത് എന്നോട് സംസാരിക്കെന്ന് ജാസ്മിൻ പറഞ്ഞപ്പോൾ ​ഗബ്രി ദേഷ്യപ്പെട്ടു.

എന്റെ വായിൽ നിന്ന് തെറി വരും. ഞാൻ ക്യാമറയല്ല നോക്കിയത്. സത്യമായിട്ടും എന്റെ കൈയിൽ നിന്ന് പൊളിഞ്ഞിട്ടുണ്ടെങ്കിൽ മാെത്തം വലിച്ച് പറിച്ച് എറിഞ്ഞ് ഞാൻ ഇറങ്ങിപ്പോകും.

ഇവളിപ്പോൾ കുറേ ദിവസമായി ഞാൻ ക്യാമറയിൽ നോക്കി സംസാരിക്കുന്നു എന്ന് പറഞ്ഞ് തുടങ്ങിയിട്ട്. ക്യാമറയിൽ നിന്ന് സംസാരിക്കാനാണെങ്കിൽ എനിക്ക് അന്തസായി നേരെ നോക്കി സംസാരിക്കാം എന്ന് ​ഗബ്രി പറഞ്ഞു.

ഞാൻ പുറത്ത് എനിക്ക് ഇഷ്ട‌മുള്ളവരോട് എങ്ങനെയാണോ അതിൽ കൂടുതൽ ഇവളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കേറി കിടക്കാനോ ഞാൻ നിന്നിട്ടില്ല. 

മ്ലേഛകരമായോ റൊമാന്റിക് ട്രാക്കിൽ ചെയ്യുന്ന ഒരു കാര്യവും ഞാൻ ഈ വീട്ടിൽ ചെയ്തിട്ടില്ല. നിന്റെയടുത്ത് (രെസ്മിൻ) ചെയ്യുന്നതേ ഇവളുടെയടുത്തും ചെയ്തിട്ടുള്ളൂ.

പിന്നെ കണ്ണിൽ വരുന്ന നോട്ടം എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല. പ്രണയമുണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാൻ താൽപര്യം ഇല്ല. എനിക്ക് ക്ലാരിറ്റി ഇല്ലെന്ന് ​ഗബ്രി ആവർത്തിച്ചു.

​ഗബ്രിയുടെ വാക്കുകൾ ജാസ്മിനെ വേദനിപ്പിച്ചിട്ടുണ്ട്, രെസ്മിനോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ ജാസ്മിൻ അകന്ന് നിൽക്കാൻ ശ്രമിക്കുമ്പോൾ ​ഗബ്രി ഇതിഷ്ടപ്പെടുന്നില്ലെന്ന് ഇക്കഴിഞ്ഞ എപ്പിസോഡിൽ നിന്ന് വ്യക്തമാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/201064/biggboss-malayalam-season6-gabri-says-he-interacted-jasmine-just-friend)