#vishnuunnikrishnan | 'ആ ലിങ്കും ചോദിച്ച് ആരും വിളിക്കരുത്'; ഫേസ്ബുക്ക് ഹാക്ക് ആയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

#vishnuunnikrishnan | 'ആ ലിങ്കും ചോദിച്ച് ആരും വിളിക്കരുത്'; ഫേസ്ബുക്ക് ഹാക്ക് ആയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ
Apr 23, 2024 04:42 PM | By Athira V

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ദിവസമാണ് ഹാക്ക് ആയതെന്നും പരാതി നൽകുകയും പേജ് റിക്കവറി ചെയ്യാനുള്ള കാര്യങ്ങൾ നടക്കുകയാണെന്നും വിഷ്ണു ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. നിലവിൽ തന്റെ പേജിൽ വരുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ താൻ ഉത്തരവാദി അല്ലെന്നും നടൻ പറയുന്നുണ്ട്.

"അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക് ആയിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പേജ് ഇന്നലെ ആരോ ഹാക്ക് ചെയ്തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കൾ വിളിക്കയും മെസേജ് അയക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ തന്നെ പരാതി നൽകിയിട്ടുണ്ട്.

പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് ഒരു വശത്ത് നടക്കുകയാണ്. ഇപ്പോൾ എന്റെ പേജിൽ വരുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ ഞാൻ ഉത്തരവാദി അല്ല. ദയവ് ചെയ്ത് ആ വീഡിയോയുടെ ലിങ്കും ചോദിച്ച് ആരും എന്നെ വിളിക്കരുത്.

അത് ഞാനല്ല. ഹാക്ക് ചെയ്തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ", എന്നാണ് വിഷ്ണു വീഡിയോയിൽ പറഞ്ഞത്. മേശം വീഡിയോകളും ഫോട്ടോകളുമാണ് നിലവിൽ വിഷ്ണുവിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്.

#vishnuunnikrishnan #facebook #page #hacked

Next TV

Related Stories
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

Apr 30, 2025 09:06 PM

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

അടിനാശം വെള്ളപ്പൊക്കം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

Read More >>
'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

Apr 30, 2025 07:37 PM

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ...

Read More >>
Top Stories