(moviemax.in ) ആസിഫ് അലിയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് ‘സര്‍ക്കീട്ട്’ സിനിമയുടെ സംവിധായകന്‍ താമര്‍ കെ.വി. ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംവിധായകന്‍ കുറിപ്പ് പങ്കുവച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് സംവിധാകന്റെ പോസ്റ്റ്.
”രാത്രി രണ്ട് മണിക്ക്, റാസല്‍ഖൈമയിലെ കൊടും തണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സര്‍ക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍… ഞങ്ങളുടെ സര്‍ക്കീട്ട് ആരംഭിക്കുന്നു” എന്നാണ് താമര്‍ കുറിച്ചത്.
അതേസമയം, താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച സര്‍ക്കീട്ട്, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ദിവ്യ പ്രഭയാണ് ചിത്രത്തില്‍ നായിക.
ദീപക് പറമ്പോല്‍, ബാലതാരം ഓര്‍ഹാന്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ലോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Director TamarKV shares emotional note about AsifAli