( https://moviemax.in/ ) പതിനഞ്ച് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണെങ്കിലും ഈ അടുത്ത കാലം മുതലാണ് സിനിമയിൽ ശോഭിക്കാൻ നടി സ്വാസിക വിജയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്.
കുട്ടിക്കാലം കലയിൽ സജീവമായി നിൽക്കുന്ന സ്വാസികയുടെ ലക്ഷ്യം സിനിമ തന്നെയായിരുന്നു. 2015 വരെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും ചെയ്തു. സിനിമയിൽ സൈഡ് റോളുകളിലേക്ക് മാത്രം അവസരങ്ങൾ വന്ന് തുടങ്ങിയതോടെ സീരിയലുകളിലും നടി ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങി.
ആ തീരുമാനം വൃതാവിലായില്ല. സീരിയൽ മേഖലയിലേക്ക് ചുവടുവെച്ച ശേഷം ആഗ്രഹിച്ചതുപോലെ നായിക വേഷങ്ങൾ ലഭിച്ച് തുടങ്ങി. സീരിയലിൽ ടൈറ്റിൽ റോളുകളിൽ അഭിനയിക്കുമ്പോഴും സിനിമയിൽ നിന്നും വരുന്ന ചെറിയ വേഷങ്ങൾ നടി സ്വീകരിക്കുമായിരുന്നു.
ഇപ്പോൾ സ്വാസികയ്ക്ക് സിനിമയിൽ നിന്നാണ് ഏറെയും അവസരങ്ങൾ വരുന്നത്. അതും തമിഴ് ഇന്റസ്ട്രിയിൽ നിന്ന്. ലഭിക്കുന്നതെല്ലാം കാമ്പുള്ള കഥാപാത്രങ്ങളുമാണ്. ചതുരം റിലീസ് ചെയ്തശേഷം സീരിയൽ നടിയെന്ന ലേബലിൽ നിന്നും മാറ്റി നിർത്തി സ്വാസികയെ പരിഗണിക്കാൻ മലയാള സിനിമ പ്രവർത്തകരും തയ്യാറാവുന്നുണ്ട്. ലബ്ബർ പന്തിന്റെ റിലീസിനുശേഷമാണ് തമിഴിൽ നടിക്ക് സ്വീകാര്യത ഏറി തുടങ്ങിയത്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു സ്വാസികയുടെ വിവാഹം.
സീരിയൽ-സിനിമാ താരം പ്രേം ജേക്കബാണ് സ്വാസകിയെ വിവാഹം ചെയ്തത്. ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് തന്നെ മതപരമായ ചടങ്ങുകളൊന്നും തന്നെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. ഇരുവരും ഒരുമിച്ച് ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. അവിടെ തുടങ്ങിയ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
പങ്കാളി എന്നതിലുപരി സ്വാസികയ്ക്ക് പ്രൊഫഷണൽ ലൈഫിലും ദാമ്പത്യ ജീവിതത്തിലും വലിയ പിന്തുണയാണ് പ്രേം നൽകുന്നത്. പ്രേം ജീവിതത്തിന്റെ ഭാഗമായശേഷം സ്വാസികയുടെ തലവര തന്നെ മാറിയെന്നും നല്ലകാലം തുടങ്ങിയെന്ന് പറഞ്ഞാലും തെറ്റില്ല. സ്വാസികയും അത് സന്തോഷപൂർവം സമ്മതിക്കും. ഇരുവരും ഒരുമിച്ചുള്ള വ്ലോഗുകൾക്കും ഡാൻസ് വീഡിയോകൾക്കുമെല്ലാം നിരവധി ആരാധകരുണ്ട്.
ഇപ്പോഴിതാ രണ്ടാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്വാസിക പങ്കുവെച്ച പുതിയ റീലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സോഷ്യൽമീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന മുരുക എന്ന ഗാനത്തിന് മനോഹരമായി ചുവടുവെയ്ക്കുന്ന സ്വാസികയാണ് റീലിലുള്ളത്. പർപ്പിൾ ഷെയ്ഡിൽ വലിയ ബോഡറുകളുള്ള സിംപിൾ കോട്ടൺ സാരിയാണ് സ്വാസികയുടെ വേഷം.
അധികം ആഭരണങ്ങളൊന്നും തന്നെയില്ല. വലിയൊരു കറുത്തപൊട്ട് കുത്തിയിട്ടുണ്ട്. ലൂസ് ഹെയറാണ് ചൂസ് ചെയ്തിരിക്കുന്നത്. നർത്തകിയായതുകൊണ്ട് തന്നെ അതിന്റെ ഒരു പ്രത്യേക ഭംഗി സ്വാസികയുടെ ഡാൻസ് വീഡിയോയ്ക്കുണ്ട്. അതിനാൽ തന്നെ റീൽ വേഗത്തിൽ വൈറലായി. ഇന്ദ്രന്റെ സീതയെ വീണ്ടും കണ്ടതുപോലെ തോന്നി എന്നായിരുന്നു ഏറെയും കമന്റുകൾ. ഒപ്പം മറ്റ് ചില കമന്റുകൾ കൂടി പ്രത്യക്ഷപ്പെട്ടു. സ്വാസിക ഗർഭിണിയാണോ എന്നായിരുന്നു ചിലർ ചോദിച്ചത്.
എന്തേ അങ്ങനെ തോന്നാനെന്ന് സ്വാസികയും ചോദിച്ചു. മൂവ്മെന്റ്സ് അധികം ഉൾപ്പെടുത്താതെ നൃത്തം ചെയ്യുന്നത് കണ്ടതുകൊണ്ടാണ് താൻ അങ്ങനെ ചോദിച്ചതെന്നായിരുന്നു ഫോളോവറുടെ മറുപടി. താൻ ഗർഭിണിയല്ലെന്നും അങ്ങനെ അങ്ങ് തോന്നി കളിച്ചെന്നേയുള്ളുവെന്നും സ്വാസിക വ്യക്തമാക്കി. സ്വാസിക മാത്രമല്ല പ്രേമും തമിഴിലാണ് ഏറെയും സീരിയലുകൾ ചെയ്യുന്നത്.
ഒപ്പം ചില തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. തമ്മുഡു എന്ന തെലുങ്ക് സിനിമയാണ് അവസാനമായി റിലീസ് ചെയ്ത സ്വാസികയുടെ സിനിമ. കറുപ്പ് എന്നൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒരു അന്വേഷണത്തിന്റെ തുടക്കമാണ് അവസാനം റിലീസ് ചെയ്ത സ്വാസികയുടെ മലയാള സിനിമ.
Swasika is pregnant, every movement is carefully done, the star replied































_(14).jpeg)



