'തൃഷയെ കുറച്ചു ദിവസം വീട്ടിലിരുത്തണം!'; പാർത്ഥിപന്റെ ആ വിമര്‍ശനം വിനയായി, മറുപടിയുമായി തൃഷ; ഒടുവിൽ അടിയറവ് പറഞ്ഞ് സംവിധായകൻ!

'തൃഷയെ കുറച്ചു ദിവസം വീട്ടിലിരുത്തണം!'; പാർത്ഥിപന്റെ ആ വിമര്‍ശനം വിനയായി, മറുപടിയുമായി തൃഷ; ഒടുവിൽ അടിയറവ് പറഞ്ഞ് സംവിധായകൻ!
2026-03-11T13:39:00 | By Anusree vc

(https://moviemax.in/) നടി തൃഷയ്‌ക്കെതിരായ തന്റെ വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി സംവിധായകനും നടനുമായ പാർത്ഥിപൻ രംഗത്ത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ ഈ വിഷയത്തിന് താൻ വിരാമമിടുകയാണെന്ന് അദ്ദേഹം അറിയിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ പരാമർശവുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും എന്നാൽ ചില കോണുകളിൽ നിന്ന് ഇതിനെതിരെ കടുത്ത എതിർപ്പുകൾ ഉയരുന്നുണ്ടെന്നും പാർത്ഥിപൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിഷയത്തെ കൂടുതൽ വഷളാക്കാൻ താല്പര്യമില്ലാത്തതിനാലാണ് ചർച്ചകൾ അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ സിനിമയുടെ ക്രിയാത്മകമായ വശങ്ങളെ ബാധിക്കരുതെന്ന ആഗ്രഹത്തോടെയാണ് താരത്തിന്റെ ഈ പിൻവാങ്ങൽ.

ഞാന്‍ എന്റെ ഭാഗം വിശദീകരിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളും ഉണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിനകം തന്നെ അതുണ്ടായി. എന്നാല്‍ ഇതിനെക്കുറിച്ച് ഞാന്‍ ഇനി സംസാരിക്കില്ല. ഇവിടെ വെച്ച് ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്.' പാര്‍ത്ഥിപന്റെ വാക്കുകള്‍.

ഒരു അവാര്‍ഡ് വിതരണ ചടങ്ങില്‍ പാര്‍ത്ഥിപന്‍ തൃഷയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വത്തില്‍ കുന്ദവ, ചിന്ന പഴുവേട്ടരായര്‍ എന്നീ കഥാപാത്രങ്ങളെ പാര്‍ത്ഥിപനും തൃഷയും അവതരിപ്പിച്ചിരുന്നു. കുറച്ചു ദിവസം മുന്‍പ് ഗലാട്ടയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ തൃഷയുടെ ചിത്രം കാണിച്ചുകൊണ്ട് കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകര്‍ ചോദിച്ചപ്പോഴാണ് പാര്‍ത്ഥിപന്‍ വിമര്‍ശനമുന്നയിച്ചത്. 'ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത്' എന്നാണ് പാര്‍ത്ഥിപന്‍ പ്രതികരിച്ചത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാര്‍ത്ഥിപനെ അനുകൂലിച്ചു വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പാര്‍ത്ഥിപന്റെ വാക്കുകകള്‍ക്ക് തൃഷയും പ്രതികരിച്ചിരുന്നു. 'അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ഒരു വ്യക്തിയുടെ അസിസ്റ്റന്റ് വഴിയുള്ള അഭ്യര്‍ത്ഥനപ്രകാരം എന്റെ ഫോട്ടോ ഒരു വേദിയില്‍ ഉപയോഗിച്ചതായി ആ പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. ഒരു മൈക്കിലൂടെ ഒരാളുടെ അഭിപ്രായം നര്‍മ്മവും ബുദ്ധിപരവുമായി പറയാനാണ് ഉദ്ദേശിച്ചതെങ്കിലും അത് അയാളുടെ മണ്ടത്തരത്തെയാണ് കൂടുതല്‍ കാണിക്കുന്നത്. അറിവില്ലാത്ത അസഭ്യ വാക്കുകള്‍ അവ ലക്ഷ്യമിടുന്ന വ്യക്തിയെക്കാള്‍ സംസാരിക്കുന്നയാളെക്കുറിച്ചാണ് കൂടുതല്‍ വ്യക്തമാക്കുന്നത്'-തൃഷയുടെ വാക്കുകള്‍

Content Highlight: Trisha responds to Parthipan's criticism; director finally gives in!

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup