ഹെഡ്‌സെറ്റ് വെക്കില്ലെന്ന് വാശി, ജീവനക്കാരോട് ധിക്കാരം; മദ്യലഹരിയിൽ വിമാനത്തിൽ ബഹളമുണ്ടാക്കിയ യുവതിയെ പുറത്താക്കി

ഹെഡ്‌സെറ്റ് വെക്കില്ലെന്ന് വാശി, ജീവനക്കാരോട് ധിക്കാരം; മദ്യലഹരിയിൽ വിമാനത്തിൽ ബഹളമുണ്ടാക്കിയ യുവതിയെ പുറത്താക്കി
2026-03-11T14:57:00 | By Anusree vc

മിയാമി: (moviemax.in) വിമാനയാത്രയ്ക്കിടെ ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉറക്കെ വീഡിയോ വെച്ചതിനെച്ചൊല്ലി യുവതിയുടെ കടുത്ത പ്രതിഷേധവും ബഹളവും. അമേരിക്കൻ എയർലൈൻസിലെ മിയാമിയിൽ നിന്നും ടാംപയിലേക്കുള്ള യാത്രയ്ക്കിടെയാണ് സഹയാത്രക്കാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിച്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹെഡ്‌സെറ്റ് ഉപയോഗിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ഒടുവിൽ വിമാനത്തിൽ നിന്നും പുറത്താക്കി.

വിമാനം പുറപ്പെടുന്നതിന് മുൻപേ ഗേറ്റിൽ വെച്ച് തന്നെ ഫോണിൽ ഉറക്കെ വീഡിയോ വെക്കരുതെന്ന് ജീവനക്കാർ യുവതിയോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് അതീവ പ്രകോപനപരമായാണ് അവർ പ്രതികരിച്ചത്. വിമാനത്തിനുള്ളിൽ വെച്ച് വീണ്ടും ബഹളം തുടരുകയും സഹയാത്രക്കാർക്ക് ശല്യമാവുകയും ചെയ്തതോടെ അധികൃതർ ഇടപെടുകയായിരുന്നു. യുവതിയെ പുറത്താക്കിയതിന് ശേഷമാണ് വിമാനത്തിന് യാത്ര തുടരാനായത്.

യുവതി മദ്യലഹരിയിലായിരുന്നുവെന്നും എല്ലാവരെയും ശല്യം ചെയ്യുന്ന രീതിയിൽ ഉറക്കെ വീഡിയോ വെക്കുകയായിരുന്നുവെന്നും സഹയാത്രക്കാർ പറയുന്നു. ജീവനക്കാരോട് വളരെ മോശമായും ധിക്കാരപരമായുമാണ് അവർ സംസാരിച്ചത്. വെറും 30 സെക്കൻഡ് മാത്രമാണ് ഞാൻ വീഡിയോ വെച്ചത്, അതും 50 ശതമാനം ശബ്ദത്തിൽ മാത്രം. അതിന്റെ പേരിലാണോ എന്നെ പുറത്താക്കുന്നത് എന്ന് യുവതി വിമാനത്തിനുള്ളിൽ അലറി വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബഹളം നിയന്ത്രണാതീതമായതോടെ പൊലീസ് എത്തി യുവതിയെ വിമാനത്തിന് പുറത്തേക്ക് മാറ്റി. യുവതിയെ പുറത്താക്കുന്നത് കണ്ട വിമാനത്തിലെ മറ്റ് യാത്രക്കാർ കൈയ്യടിച്ചാണ് ഈ നടപടിയെ സ്വാഗതം ചെയ്തത്.

അമേരിക്കൻ എയർലൈൻസ് ജീവനക്കാർ അതീവ സംയമനത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടതെന്ന് വീഡിയോ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ വിമാനത്തിനുള്ളിൽ ഓഡിയോയോ വീഡിയോയോ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്തിൽ നിന്നും പുറത്താക്കുന്നതിനും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനും വരെ ഇത്തരം നിയമലംഘനങ്ങൾ കാരണമായേക്കാം. വിമാന ജീവനക്കാരെ ആക്രമിക്കുക, നഗ്നപാദനായി യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളുടെ ഗണത്തിലാണ് ഓഡിയോ ഉറക്കെ വെക്കുന്നതിനെയും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

Content Highlight: Woman ejected for causing a ruckus on a plane while drunk

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup