---
title: "പ്രധാനമന്ത്രിയെ കാണാൻ വന്നതാണ്, ഇതിൽ രാഷ്ട്രീയമില്ല': വിവാദങ്ങൾക്ക് വിരാമമിട്ട് പ്രിയങ്ക"
english_title: "NarendraModi's visit to Kochi, actress Priyanka's presence, response to controversies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347020/narendramodis-visit-to-kochi-actress-priyankas-presence-response-to-controversies"
published_at: "2026-03-11T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b12b59aacee_cmmb.jpg"
keywords: []
---

# പ്രധാനമന്ത്രിയെ കാണാൻ വന്നതാണ്, ഇതിൽ രാഷ്ട്രീയമില്ല': വിവാദങ്ങൾക്ക് വിരാമമിട്ട് പ്രിയങ്ക

> **Lead Summary:** ** **കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത രാഷ്ട്രീയ പരിപാടിയിൽ നടി പ്രിയങ്കയുടെ സാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരം ബിജെപിയിൽ ചേരുന്നതിന്റെ മുന്നോടിയാണോ ഈ സന്ദർശനം എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പടരുന്നതിനിടെ പ്രിയങ്ക തന്നെ തന്റെ നിലപാട് വ്യക്തമാക്കി.

## Article Content

** **കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത രാഷ്ട്രീയ പരിപാടിയിൽ നടി പ്രിയങ്കയുടെ സാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരം ബിജെപിയിൽ ചേരുന്നതിന്റെ മുന്നോടിയാണോ ഈ സന്ദർശനം എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പടരുന്നതിനിടെ പ്രിയങ്ക തന്നെ തന്റെ നിലപാട് വ്യക്തമാക്കി.

> മോദി ഭക്തയാണോ എന്ന ചോദ്യത്തിന് "നിങ്ങളെന്താണ് ഈ പറയുന്നത്? ഒരാളോട് അങ്ങനെ ഭക്തിയൊക്കെ ഉണ്ടാകുമോ? വ്യക്തിപരമായ ആരോടും ഭക്തി കാണിക്കേണ്ട ആവശ്യമൊന്നുമില്ല. പ്രധാനമന്ത്രിയോട് സ്നേഹമാണ്.

അദ്ദേഹം വരുമ്പോൾ കാണുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ എന്നായിരുന്നു മറുപടി. ഞാൻ എറണാകുളത്ത് താമസിക്കുന്ന ആളാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണമെന്ന് ഒറ്റ ലക്ഷ്യത്തോടെ വന്നതാണ്. ഇതിനപ്പുറം മറ്റൊന്നുമില്ല.

തന്റെ രാഷ്ട്രീയ നിലപാടിനോടാണ് തനിക്ക് താല്പര്യമെന്നും അതിനപ്പുറം ഇതിൽ രാഷ്ട്രീയമായി മറ്റൊന്നും കാണേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ ഏതൊരു ഇന്ത്യൻ പൗരനും ആഗ്രഹമുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/347020/narendramodis-visit-to-kochi-actress-priyankas-presence-response-to-controversies)