വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ എന്തിനാണ് എൻജോയ് ചെയ്യുന്നത്? 'ആത്മാഭിമാനം വിറ്റുള്ള കളി വേണ്ട!' രേണു സുധിക്കെതിരെ മഞ്ജു പത്രോസ്

വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ എന്തിനാണ് എൻജോയ് ചെയ്യുന്നത്? 'ആത്മാഭിമാനം വിറ്റുള്ള കളി വേണ്ട!' രേണു സുധിക്കെതിരെ മഞ്ജു പത്രോസ്
Mar 11, 2026 11:09 AM | By Anusree vc

(https://moviemax.in/)സോഷ്യൽ മീഡിയയിൽ നിരന്തരം സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുന്ന രേണു സുധിയെ ലക്ഷ്യം വെച്ച് നടി മഞ്ജു പത്രോസ് നടത്തിയ പ്രതികരണങ്ങൾ വൈറലാകുന്നു. രേണുവിന്റെ പേര് എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും മഞ്ജുവിന്റെ വാക്കുകൾ രേണുവിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ട്രോളുകളും ഓൺലൈൻ മീഡിയകളോടുള്ള രേണുവിന്റെ പരുക്കൻ പ്രതികരണങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

രേണുവിനെതിരെ നിലനിൽക്കുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ജു പത്രോസ് പങ്കുവെച്ച നിലപാടുകൾ കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. രേണു സുധിയുടെ വൈറൽ അഭിമുഖങ്ങളും അതിനെത്തുടർന്നുള്ള സൈബർ പോരും തുടരുന്നതിനിടയിൽ മഞ്ജുവിന്റെ ഈ ഇടപെടൽ സിനിമാ-സീരിയൽ ലോകത്തും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വിഷയത്തിൽ രേണു സുധി പ്രതികരിക്കുമോ എന്ന ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.

വനിതാ ദിനത്തോട് അനുബന്ധിച്ചായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകൾ. ആണായാലും പെണ്ണായാലും ആത്മാഭിമാനം കളഞ്ഞുകൊണ്ട് ജീവിക്കരുതെന്ന് മഞ്ജു പറയുന്നു. ഓരോ യൂട്യൂബേഴ്സ് ഓപ്പോസിറ്റുള്ള ആളോട്, സെലിബ്രിറ്റികളോട് ഡബിള്‍ മീനിങ്ങിൽ സംസാരിക്കുന്നതിനെ കുറിച്ചും അവർ പറയുന്നുണ്ട്.

"നമ്മള്‍ എങ്ങനെയും ജീവിക്കാന്‍ പാടില്ല. ആത്മാഭിമാനം കളഞ്ഞു കൊണ്ട് നമുക്ക് ജീവിക്കണ്ടാട്ടോ. നല്ല അഭിമാനത്തില്‍ തല ഉയര്‍ത്തി പിടിച്ച് ജീവിക്കേണ്ടവരാണ്. അത് ആണായാലും പെണ്ണായാലും. ആത്മാഭിമാനം കളഞ്ഞിട്ട് ഒരിക്കലും ജീവിക്കരുത്. സോഷ്യല്‍ മീഡിയ കാണുമ്പോഴേ എനിക്ക് ഭയങ്കര ദേഷ്യം തോന്നാറുണ്ട്. ഓരോ യൂട്യൂബേഴ്സ് ഓപ്പോസിറ്റുള്ള ആളോട്, സെലിബ്രിറ്റികളോട് ഡബിള്‍ മീനിങ്ങില‍്‍ സംസാരിക്കും. അങ്ങനെ സംസാരിക്കാനുള്ള ധൈര്യം നമ്മള്‍ കൊടുക്കുന്നതാണ്. ആ ധൈര്യം നമ്മള്‍ ഒരിക്കലും കൊടുക്കരുത്. എന്നോട് അവന്‍ എന്ത് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിക്കണം. അതിനപ്പുറത്തേക്കുള്ള സ്വാതന്ത്ര്യം ഒരുത്തനും കൊടുക്കരുത്. അത് ആണായാലും പെണ്ണായാലും. കഴിഞ്ഞ ദിവസം ഒരു വീഡിയോ ഞാന്‍ കണ്ടത്, വണ്ടിയിലേക്ക് ഒരു സ്ത്രീ കയറുന്നു, ബാക്കില്‍ കുറേ യൂട്യൂബേഴ്സ് നിന്നിട്ട് എന്ത് വലിയ വണ്ടിയ എന്ന് പറഞ്ഞപ്പോള്‍ ഈ കുട്ടി തിരിഞ്ഞ് നിന്ന് ചിരിക്കുന്നുണ്ട്. എനിക്കത് ഭയങ്കര വിഷമം തോന്നി. ആ അവസരം നമ്മള്‍ ഒരുത്തനും ഉണ്ടാക്കി കൊടുക്കരുത്. എന്നോട് അത് പറയാന്‍ അവന്‍ പേടിക്കണം. ഒരുത്തനെ പോയി അടിച്ചിട്ടല്ല ആ പേടി ഉണ്ടാക്കേണ്ടത്. നമ്മളുടെ സംസാരവും പെരുമാറ്റവുമാണ്. അതില്‍ കുറഞ്ഞുള്ള സന്തോഷം മതി നമുക്കെന്ന് തീരുമാനിക്കണം. നമ്മളെ കുറിച്ച് എല്ലാവര്‍ക്കും അഭിമാനിക്കണ്ടേ. എല്ലാവരും ശ്രദ്ധിക്കണം. എന്നോട് സംസാരിക്കുമ്പോള്‍ അളന്ന് സംസാരിക്കാന്‍, അവന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവരുത്. അവന്‍ പേടിക്കണം. ഒരാള്‍ മോശമായി സംസാരിച്ചുവെന്ന് തോന്നിയാല്‍ പിന്നീട് അവനത് സംസാരിക്കാനുള്ള ഇട കൊടുക്കരുത്. വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോള്‍ അത് എന്‍ജോയ് ചെയ്തിട്ട് മറുപടി പറയുന്നത് കേള്‍ക്കുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ട് തോന്നും. അതൊരിക്കലും അനുവദിച്ച് കൊടുക്കരുത്. എന്നോട് അത് നീ സംസാരിക്കണ്ടെന്ന് തന്നെ പറയണം", എന്നായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകൾ.

Content Highlight: 'Don't play around with self-esteem' Manju Pathrose against Renu Sudhi

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News