---
title: "'അദ്ദേഹത്തെ സഹിക്കാനാവില്ല, പിച്ചയെടുത്താലും വടിവേലുവിനൊപ്പം അഭിനയിക്കില്ല!'; തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ"
english_title: "Actress' revelation that she will not act with Vadivelu shocks the Tamil film industry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/347037/actress-revelation-that-she-will-not-act-with-vadivelu-shocks-the-tamil-film-industry"
published_at: "2026-03-11T14:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b13202f1f20_15.jpg"
keywords: []
---

# 'അദ്ദേഹത്തെ സഹിക്കാനാവില്ല, പിച്ചയെടുത്താലും വടിവേലുവിനൊപ്പം അഭിനയിക്കില്ല!'; തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ

> **Lead Summary:** **[**തമിഴ് സിനിമാലോകത്തെ ഹാസ്യസാമ്രാട്ടായ വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡൻ രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

## Article Content

**[**തമിഴ് സിനിമാലോകത്തെ ഹാസ്യസാമ്രാട്ടായ വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സോന ഹെയ്ഡൻ രംഗത്തെത്തിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

വടിവേലുവിനൊപ്പം അഭിനയിക്കാൻ തനിക്ക് ലഭിച്ച പതിനാറോളം സിനിമകൾ വേണ്ടെന്ന് വെച്ചതായും പിച്ചയെടുക്കേണ്ടി വന്നാലും ഇനി അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കില്ലെന്നുമാണ് താരം വെളിപ്പെടുത്തിയത്. ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു ജോലിക്ക് താൻ തയ്യാറല്ലെന്നും സോന തുറന്നടിച്ചു.

തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'സ്മോക്ക്' എന്ന വെബ് സീരീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സോന മനസ്സ് തുറന്നത്. സിനിമ എന്ന തൊഴിലിടത്തിൽ ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും പലരിൽ നിന്നും തനിക്ക് കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

ഇത്തരം മാനസിക വിഷമങ്ങൾ കാരണമാണ് ഒരു ഘട്ടത്തിൽ അഭിനയം തന്നെ നിർത്താൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. വടിവേലുവിനൊപ്പം 'കുസേലൻ' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നിരവധി അവസരങ്ങൾ വന്നുവെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം സഹിക്കാൻ കഴിയുന്നതിനും അപ്പുറമായതിനാലാണ് അവയെല്ലാം നിരസിച്ചത്.

പല കാര്യങ്ങളും പരസ്യമായി പറയാൻ പരിമിതികളുണ്ടെന്ന് സൂചിപ്പിച്ച സോന, മറ്റാരെക്കാളും തന്റെ ആത്മാഭിമാനത്തിനാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. അതേസമയം, വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ച 'മാരീശൻ' എന്ന ചിത്രം 2025 ജൂലൈയിൽ റിലീസ് ചെയ്തിരുന്നു.

'മാമന്നന്റെ' വലിയ വിജയത്തിന് ശേഷം എത്തിയ സുധീഷ് ശങ്കർ ചിത്രമായ മാരീശന് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ സാധിച്ചില്ലെങ്കിലും വടിവേലുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിനെതിരെയുള്ള സോനയുടെ തുറന്നുപറച്ചിൽ തമിഴ് സിനിമാ ലോകത്ത് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/347037/actress-revelation-that-she-will-not-act-with-vadivelu-shocks-the-tamil-film-industry)